HOME
DETAILS

കലോത്സവത്തിൽ വീശിയടിച്ച വിഷക്കാറ്റ്

  
backup
January 05 2023 | 20:01 PM

456234563-4


കോഴിക്കോടിന്റെ ആതിഥ്യമര്യാദയും മതസൗഹാർദപ്പെരുമയും കൊട്ടിഘോഷിച്ചുകൊണ്ടാണ് അറുപത്തിയൊന്നാമത് സ്‌കൂൾ കലോത്സവം ആരംഭിച്ചത്. കോഴിക്കോടിന്റെ സാഹോദര്യം മാധ്യമ വാഴ്ത്തുപാട്ടുകളിൽ തുടിച്ചുനിന്നു. എല്ലാം ഒറ്റനിമിഷത്തെ വിഷജ്വാലയാൽ എരിയിച്ച് കളയുന്നതായി കലോത്സവത്തിനു നാന്ദി കുറിച്ചുള്ള സ്വാഗതഗാനത്തോടൊപ്പം ചേർത്തുവച്ച ദൃശ്യാവിഷ്‌ക്കാരത്തിലെ വർഗീയത്തീനാളം. അറബിവേഷവിധാനത്തിലെ പ്രധാനഭാഗമായ കഫിയ ധരിപ്പിച്ച് ഒരു മുസ്‌ലിം 'തീവ്രവാദി'യെ അവതരിപ്പിക്കുകയും അയാളെ സുരക്ഷാസൈന്യം കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതിലെ 'നിഷ്‌കളങ്കത' ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദൃശ്യങ്ങൾ മനഃപൂർവം സൃഷ്ടിച്ചതല്ലെന്നും ക്യാപ്ടൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് അവതരിപ്പിച്ചതെന്നുമുള്ള കലോത്സവ സ്വീകരണകമ്മിറ്റി ഭാരവാഹി ടി. ഭാരതി ടീച്ചറുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല. പാശ്ചാത്യലോകവും ഇസ്‌റാഈലും മുസ്‌ലിം ഭീകരതയുടെ ചിഹ്നമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന, പി.എൽ.ഒ നേതാവായിരുന്ന യാസർ അറഫാത്ത് ധരിച്ചിരുന്നത് പോലുള്ള കഫിയ ധരിച്ച 'ഭീകരൻ' തന്നെ വേണമായിരുന്നോ ക്യാപ്റ്റൻ വിക്രമിനെ സ്മരിക്കാൻ.


കൊവിഡനന്തരം രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട്ട് ആരംഭിച്ച കലോത്സവത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രതിഭാധനരായ കുട്ടികളുടെ മുന്നിലേക്കാണ് ദൃശ്യാവിഷ്‌കാരമെന്ന ഓമനപ്പേരിട്ട് ഇത്തരമൊരു വിഷധൂളി പ്രസരിപ്പിച്ചത്. ഇതിനെ യാദൃച്ഛികമെന്ന് സംഘാടകർക്ക് പറഞ്ഞൊഴിയാനാവില്ല. കൃത്യമായ ആസൂത്രണത്തിന്റെ പര്യവസാനമായിരുന്നു സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ കണ്ടത്.


കേരളീയ പൊതുബോധത്തിൽ ഹിന്ദുത്വവാദികൾ ഇസ് ലാമോഫോബിയ ഉറപ്പിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ ദൃശ്യാവിഷ്‌കാരത്തെ കാണാനാകൂ. ഇതിനായി ആയിരക്കണക്കിനു കുട്ടികൾ പങ്കെടുക്കുന്ന സ്‌കൂൾ കലോത്സവവേദിയെ ഉപകരണമാക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനതന്നെ നടന്നിരിക്കാം. ഇസ്‌ലാം ഭീതി ആദ്യ ഇനമായിത്തന്നെ അവതരിപ്പിക്കാൻ കഴിയുന്നതിലൂടെ കുട്ടികളുടെ മനസിൽ മുസ്‌ലിം വിരുദ്ധതയുടെ വിത്തുപാകാമെന്ന് ആർ.എസ്.എസുകാരനായ ദൃശ്യാവിഷ്‌കാരശിൽപി കരുതിക്കാണും. ദൃശ്യാവിഷ്‌കാരത്തിൽ യാദൃച്ഛികത കണ്ടെത്തിയ സംഘാടകസമിതി ഇത്തരം പരിപാടി സ്റ്റേജിൽ അവതരിപ്പിച്ചപ്പോൾ തലതാഴ്ത്തിയിരിക്കേണ്ടിവന്ന മുസ്‌ലിം കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചുവോ?


ദൃശ്യാവിഷ്‌കാരം തയാറാക്കിയ സതീഷ് ബാബു ആർ.എസ്.എസ് അനുഭാവിയാണെന്നത് സുവിദിതമാണ്. സതീഷ് ബാബുവിനെ സ്റ്റേജിൽ വച്ച് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തിരിക്കുകയാണ് സംഘാടകർ. തീവ്രവാദി എന്നാൽ മുസ്‌ലിംകൾ തന്നെയെന്ന് പിഞ്ചിളം മനസുകളിൽ കൊത്തിവയ്ക്കാൻ നടത്തിയ ശ്രമമായിട്ടും ഒരു വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിച്ചതുമായിരിക്കും അറുപത്തിയൊന്നാമത് സ്‌കൂൾ കലോത്സവത്തെ കാലം അടയാളപ്പെടുത്തുക.


രാജ്യത്തിന്റെ ഐക്യത്തിന്, സുരക്ഷയ്ക്ക് തടസമായി നിൽക്കുന്നത് മുസ്‌ലിംകളാണെന്ന സന്ദേശമാണ് ദൃശ്യത്തിലൂടെ നൽകുന്നത്. മറ്റൊരു പ്ലോട്ടും ദേശസ്‌നേഹം പ്രകടിപ്പിക്കാൻ സംഘാടകർക്ക് കിട്ടിയില്ലേ! ഇത്തരം ദൃശ്യാവിഷ്‌ക്കാരങ്ങളോടും പ്രചാരണങ്ങളോടും പൊതുസമൂഹം സമരസപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഈ കാലത്തെ ഭീതിപ്പെടുത്തുന്നത്. ഇൗ സംജാതമാക്കിയതിൽ സി.പി.എം നേതാക്കൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സംഘാടകസമിതി ചെയർമാനായ സി.പി.എം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനും മറ്റു ഉന്നതോദ്യോഗസ്ഥർക്കും ഈ പ്ലോട്ട് ആദ്യം കണ്ടിട്ടും ഒരനൗചിത്യവും തോന്നിയില്ലെങ്കിൽ ഇസ്‌ലാം വിരുദ്ധതയോട് അവരെല്ലാം പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.


ജർമനിയിൽ ഹിറ്റ്‌ലർ നടപ്പാക്കിയതിന്റെ ആവർത്തനമാണിത്. ജൂതർക്കെതിരേ നിരന്തരമായ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടുകൊണ്ടായിരുന്നു ഹിറ്റ്‌ലറുടെ പ്രചാരണവിഭാഗം മേധാവി ഗീബൽസ് പ്രവർത്തിച്ചിരുന്നത്. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ ജൂതർ അക്രമിക്കപ്പെടേണ്ടവർ തന്നെയാണെന്ന പൊതുബോധം ജർമൻ ജനതയിൽ സൃഷ്ടിക്കുന്നതിൽ ഗീബൽസ് വിജയിച്ചു. അതുകൊണ്ടായിരുന്നു ജൂതർ നാസിപ്പട്ടാളത്താൽ കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ, കൂട്ടത്തോടെ ഗ്യാസ് ചേംബറിൽ അടയ്ക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ അവരെ സഹായിക്കാൻ ജർമൻ ജനത തയാറാകാതിരുന്നത്. അതിന്റെ തനിയാവർത്തനമാണ് വർത്തമാനകാല ഇന്ത്യയിൽ സംഘ്പരിവാർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇൗ പരീക്ഷണങ്ങൾക്ക് സഹായകമായ നിലപാടുകളാണ് നിർഭാഗ്യവശാൽ സി.പി.എം നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത്. മലപ്പുറത്തെ മുസ്‌ലിം കുട്ടികൾ പരീക്ഷകളിൽ പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്ന വി.എസിന്റെ കണ്ടെത്തലിനെ തള്ളിപ്പറയുവാൻ ഒരൊറ്റ സി.പി.എം നേതാവും തയാറായില്ല. കോഴിക്കോട്ട് മുസ്‌ലിംകളായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആവിക്കലിൽ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശത്തുകാർ സമരം ചെയ്താൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കാഴ്ചപ്പാടിൽ മുസ്‌ലിം തീവ്രവാദികളുടെ സമരമാണ്. എന്നാൽ വിഴിഞ്ഞത്ത് നടന്നത് അതല്ലതാനും. ഒരിടത്തല്ല പലയിടത്തും എം.വി ഗോവിന്ദൻ ഇതാവർത്തിച്ചിട്ടുണ്ട്.


കോഴിക്കോട്ടെ ദൃശ്യാവിഷ്‌കാര വിവാദം ശ്രദ്ധയിൽപെടുത്തിയപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നാണ്. ഇത്തരം സംഭവങ്ങളുമായി ഭരണകൂടവും പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കാനാവുക. സംഘ്പരിവാറിന് ഉത്തേജനമാകുന്നതും ഇത്തരം പ്രതികരണങ്ങളും സമീപനങ്ങളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago