HOME
DETAILS
MAL
12 -14 പ്രായക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
backup
March 16 2022 | 04:03 AM
ന്യൂഡല്‍ഹി: രാജ്യത്ത് 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 12, 13, 14 പ്രായക്കാര്‍ക്കാണ് ഹൈദരാബാദിലെ 'ബയോളജിക്കല്‍-ഇ' കമ്പനി വികസിപ്പിച്ച കോര്‍ബെവാക്‌സ് വാക്‌സിന്‍ നല്‍കുന്നത്.
കൊവാക്‌സിന്‍ പോലെ 28 ദിവസത്തെ ഇടവേളയില്‍ നല്‍കപ്പെടുന്ന രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ആണ് കോര്‍ബെവാക്‌സ്. വാക്‌സിന് 90% ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ 80 ശതമാനം ഫലപ്രാപ്തിയുണ്ടന്ന് പറയപ്പെടുന്ന ഈ വാക്‌സിന്‍ ഒമിക്രോണിനെതിരെയുള്ള ഫലപ്രാപ്തി വിലയിരുത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എങ്ങനെ ബുക്ക് ചെയ്യാം?
- ആരോഗ്യ സേതു വഴിയോ നേരിട്ടോ CoWIN ആപ്പ് സന്ദര്‍ശിക്കുക.
- മാതാപിതാക്കളില്‍ ഒരാളുടെ മൊബൈല്‍ നമ്പറില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും വാലിഡ് ആയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
- മൊബൈലില്‍ OTP ലഭിക്കാന്‍ ക്ലിക്ക് ചെയ്ത് OTP നല്‍കുക. തുടര്‍ന്ന് വേരിഫൈ ചെയ്യുക.
- Cowin ഹോംപേജില്‍ പുതിയ വിഭാഗത്തിന് കീഴില്‍ കുട്ടിയുടെ ഐഡന്റിറ്റി പ്രൂഫ് അപ്‌ഡേറ്റ് ചെയ്യുക.
- കുട്ടികള്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
- അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററില്‍ നിങ്ങള്‍ക്ക് പറ്റുന്ന സമയത്ത് വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യുക.
- ഒപ്പം, 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നിബന്ധനകളില്ലാതെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടായിരുന്നു നിലവില്‍ ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."