വഖ്ഫ് നിയമനം പി.എസ്.സിക്ക് തന്നെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ. ഇന്നലെ നിയമസഭയിൽ എൻ. ശംസുദ്ദീന്റെ ചോദ്യത്തിനാണ് നിലപാട് വ്യക്തമാക്കിയത്.
ചില മത, സാമുദായിക സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും അവരുമായി സംസാരിച്ച് സാവധാനത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. വിഷയം രാഷ്ട്രീയ മുതലെടുപ്പിലേക്ക് കൊണ്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷമാണ് വഖ്ഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത്. ഇതിൽ എതിർപ്പ് ഉയർന്നതിനെ തുടർന്ന് വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്നും അതിനു ശേഷം മാത്രമേ തീരുമാനമെടുക്കൂെവന്നും സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു. അതേ സമയം, വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനാണ് തീരുമാനമെങ്കിൽ പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഈ തീരുമാനം മരവിപ്പിക്കുകയാണെന്ന് മതനേതാക്കളോട് പറഞ്ഞതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. വഖ്ഫ് ഭൂമി കൈമാറ്റം സംബന്ധിച്ചും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."