ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സമിതി; 600 ഓളം കുടുംബങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരവ്
ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെ കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും അടിയന്തര പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. പരിസ്ഥിതി, വനം മന്ത്രാലയം, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.
ദ്രുതഗതിയില്‍ പഠനം നടത്തി സമിതി മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തില്‍ അറിയിച്ചു. ജനവാസ കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഹൈവേകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, നദീതട സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കും. 600ഓളം വീടുകളിലാണ് വിള്ളല്‍.
ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, ഔലിയിലെ സ്‌കീയിംഗ് ലക്ഷ്യസ്ഥാനം എന്നിവയിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. വളരെക്കാലമായി പ്രദേശത്ത് ക്രമരഹിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് നഗരത്തിന് താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദമുണ്ടാക്കിയെന്നും വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായെന്നും പറയപ്പെടുന്നു.
ജോഷിമഠ് പട്ടണത്തില്‍ വലിയ വിള്ളലുകളുണ്ടായതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു. മുഖ്യമന്ത്രി ഇന്ന് ജോഷിമഠം സന്ദര്‍ശിച്ച് ദുരിതബാധിതരെ കാണുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."