HOME
DETAILS
MAL
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ മുന്നറിയിപ്പ്
backup
March 16 2022 | 10:03 AM
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.
മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡിജിഎഫ്എസ് മോഡല്‍ പ്രകാരം ഇന്ന് മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്ന് ഐഎംഡിജിഎഫ്എസ് മോഡല്‍ പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."