HOME
DETAILS

പൊലിസിൽ ഇ.ഡി മാതൃകയിൽ അന്വേഷണ വിഭാഗം; കെ ഫോൺ പദ്ധതിക്ക് ഇളവുകൾ മന്ത്രിസഭായോഗം അംഗീകാരം നൽകി

  
backup
March 17, 2022 | 6:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%a8%e0%b5%8d


തിരുവനന്തപുരം
പൊലിസ് വകുപ്പിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻഫോഴ് സ് മെൻ്റ് ഡയറക്ടറേറ്റ് മാതൃകയിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കുന്നതിനും കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ടെക്നോപാർക്കിന് 8.71 കോടി രൂപയുടെ പദ്ധതി വിഹിത ധനസഹായം അനുവദിക്കും.
ആധുനികവൽക്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന് 10 വാഹനങ്ങൾ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻവിങ് എന്ന പേരിൽ അന്വേഷണ വിഭാഗത്തിന് രൂപം നൽകാൻ ധനവകുപ്പ് നേരത്തേ അനുമതി നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.
ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന വിഭാഗത്തിനായി 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. ഒരു ഐജി, നാല് എസ് പി, 11 ഡിവൈ എസ് പി , 19 ഇൻസ്പെക്ടർമാർ, 29 എസ്ഐമാർ, 73 വീതം എസ്‌സിപിഒ, സിപിഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ സൃഷ്ടിക്കുക.
കെ ഫോൺ പദ്ധതിക്കായി സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, താഴെത്തട്ടിലുള്ള ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽനിന്നും റൈറ്റ് ഓഫ് വെ അനുമതി തേടുന്നതാണ് ഒഴിവാക്കുക.
പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക ഉൾപ്പെടെയുള്ള മറ്റു ചാർജുകൾ ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  2 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago