HOME
DETAILS

കൊവിഡ് രണ്ടാംതരംഗം കനത്ത ഭീഷണി

  
backup
March 22, 2021 | 8:18 PM

541656541-2021

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നായിരുന്നു കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ രാജ്യമൊട്ടാകെ അടച്ചിട്ടു. ലോക്ക്ഡൗണിന്റെ ഒന്നാം വാര്‍ഷികമായിട്ടും രോഗവ്യാപനം ഫലപ്രദമായി തടയാന്‍ നമുക്കായില്ല. മാത്രമല്ല, കൂടുതല്‍ രൂക്ഷമായ നിലയില്‍ കൊവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിരിക്കുകയുമാണ്. അകന്നുപോയി എന്നാശ്വസിച്ചിരുന്ന കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. ഇതാകട്ടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിനടുത്ത് ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ 25നുശേഷം രേഖപ്പെടുത്തിയ കണക്കുകളില്‍ ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഇപ്പോഴും മുന്‍പന്തിയില്‍ മഹാരാഷ്ട്രയാണ്. കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിരിക്കുന്നു. 83.14 ആണ് കഴിഞ്ഞ ഞായറാഴ്ച ഈ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ രോഗബാധിതരുടെ ശതമാനക്കണക്ക്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. രാജസ്ഥാനിലെ പല നഗരങ്ങളിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ 70 ജില്ലകളിലായി 150 ശതമാനം കൊവിഡ് കേസുകള്‍ വര്‍ധിച്ചുവെന്നത് നിസാരകാര്യമല്ല.


ഫെബ്രുവരി ആദ്യം പതിനായിരത്തിനുതാഴെ മാത്രമായിരുന്നു രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അവിടെ നിന്നാണ് രണ്ടാംതരംഗത്തിന്റെ രൂക്ഷതയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ വെര്‍ച്വല്‍ മീറ്റിങ് വിളിച്ചിരുന്നു. യോഗാനന്തരം കേന്ദ്ര ആരോഗ്യ മന്ത്രാലയവും പിന്നാലെ ആഭ്യന്തര മന്ത്രാലയവും കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ പല സംസ്ഥാനങ്ങളും പൊതുസമൂഹവും ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും ഇത് പാലിക്കുന്നില്ല.


കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായിത്തുടരുന്നതിനാലാണ് സഊദി അറേബ്യയടക്കം പല വിദേശ രാഷ്ട്രങ്ങളും വീണ്ടും കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിയത്. പക്ഷേ ഇതൊന്നും ഇന്ത്യക്ക് ബാധകമല്ലെന്ന മട്ടിലാണ് സംസ്ഥാന ഭരണാധികാരികളടക്കമുള്ള ജനപ്രതിനിധികള്‍ പൊതുരംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നത്. മാസക് ശരിയായി ധരിക്കാതെയും നിശ്ചിത ശാരീരിക അകലം പാലിക്കാതെയുമാണ് സംസ്ഥാനത്തെ പല സ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ചു വീടുകളിലും കടകളിലും കയറിയിറങ്ങുന്നത്. അവര്‍ക്കൊപ്പം പ്രവര്‍ത്തകരുടെ വലിയൊരു അകമ്പടി കൂട്ടവും ഉണ്ട്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മാര്‍ക്കറ്റുകളിലും കവലകളിലും ഇടപഴകുമ്പോള്‍ വലിയൊരു വിപത്തിനെയാണവര്‍ ക്ഷണിച്ചുവരുത്തുന്നത്. വലിയ ഹാളുകളിലും വിവാഹ ഓഡിറ്റോറിയങ്ങളിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം വലിയൊരു വിപത്തിനാവും വഴിവയ്ക്കുക.


കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഈ രോഗത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഏറെ വൈകാതെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ വൈറസ് ബ്രിട്ടനില്‍ ഭീതി പടര്‍ത്തിക്കൊണ്ടാണ് അതിവേഗം പടര്‍ന്നത്. ഇന്ത്യയില്‍ പരിവര്‍ത്തന വിധേയ വൈറസ് ബാധിച്ച നാനൂറിലധികം രോഗികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനൊക്കെ പുറമെയാണിപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായ നിലയില്‍ പടരാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തില്‍ രോഗപ്പകര്‍ച്ച ഇപ്പോള്‍ അത്ര ഗുരുതരമല്ലെങ്കിലും, ഈ അവസ്ഥ നിലനില്‍ക്കണമെന്നില്ല. അത്ര വലിയ ഉദാസീനതയാണ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കണ്ടുവരുന്നത്. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സംസ്ഥാനം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. വിദേശ രാഷ്ട്രങ്ങള്‍ പോലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. എന്നാല്‍ വളരെ പെട്ടെന്നുതന്നെ ജാഗ്രത പാലിക്കുന്നതില്‍ അയവുവന്നു. ജലദോഷപ്പനിയുടെ പട്ടികയിലേക്ക് വളരെ പെട്ടെന്നാണ് കേരളീയ സമൂഹം കൊവിഡിനെ മാറ്റിനിര്‍ത്തിയത്. ജലദോഷപ്പനിപോലെ, വന്നതുപോലെ പോകുന്നതല്ല കൊവിഡ് എന്ന് പലരും ഓര്‍ക്കുന്നില്ല. ജലദോഷവും പനിയും വളരെ പെട്ടെന്ന് ഭേദമാകുമെങ്കിലും കൊവ ിഡ് ശ്വാസകോശം, ഹൃദയം, കിഡ്‌നി എന്നിവയെ ബാധിക്കുമെന്നത് പലരും ഓര്‍ക്കുന്നില്ല. ന്യൂമോണിയ ബാധിച്ചും ശ്വാസതടസം മൂലവും മരണപ്പെടുന്നവരില്‍ വലിയൊരു പങ്കും കൊവിഡിന്റെ ആദ്യ രൂപമായ ജലദോഷപ്പനി ഭേദമായവരാണ്. അതിനാല്‍ ജാഗ്രത പാലിക്കുക എന്നതിന് തന്നെയാണ് മുന്തിയ പരിഗണന നല്‍കേണ്ടത്. അകലം പാലിച്ചും മാസ്‌ക് ധരിച്ചുമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  a day ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  a day ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  a day ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  a day ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  a day ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  2 days ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  2 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  2 days ago