HOME
DETAILS

രാജ്യസഭ: കോൺഗ്രസ് സ്ഥാനാർഥി നിർണയം സങ്കീർണം ഇറക്കുമതി സ്ഥാനാർഥിയെ നിർദേശിച്ച് ഹൈക്കമാൻഡ്, എം. ലിജുവിനായി സംസ്ഥാന നേതൃത്വം

  
backup
March 17, 2022 | 6:16 AM

859634563-653


ഇ.പി മുഹമ്മദ്
കോഴിക്കോട്
കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയായി എ.ഐ.സി.സി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചതോടെ സംസ്ഥാനനേതൃത്വം വെട്ടിൽ.


ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ യു.ഡി.എഫിന് ജയിപ്പിക്കാൻ കഴിയുന്ന ഏക സീറ്റിലേക്കുള്ള സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിൽ എത്തിയിരിക്കെയാണ് ഹൈക്കമാൻഡിന്റെ നാടകീയ നീക്കം. ശ്രീനിവാസൻ കൃഷ്ണനെ കെട്ടിയിറക്കാനുള്ള ശ്രമം ഏതുവിധേനയും തടയാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
എം.ലിജുവിനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ട് ലിജുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. ലിജുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ശുപാർശ പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഉൾപ്പെടുത്തി നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചത്. നിലവിൽ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലക്കാരനായ ശ്രീനിവാസൻ പ്രിയങ്കാ ഗാന്ധിയുമായി അടുപ്പം പുലർത്തുന്നയാളാണ്. പരിഗണനയിലുള്ളവരുടെ പേരുകളുമായി ഡൽഹിയിലെത്തിയ സുധാകരൻ ഹൈക്കമാൻഡിന്റെ നീക്കം മുന്നിൽക്കണ്ട് ലിജുവിന്റേ പേര് മാത്രം നിർദേശിക്കുകയായിരുന്നു.

ലിജുവിനൊപ്പം സതീശൻ പാച്ചേനി, വി.ടി ബൽറാം എന്നിവരെയും പരിഗണിച്ചിരുന്നു. വനിതയ്ക്ക് നൽകുകയാണെങ്കിലും ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചിരുന്നു. ഇടതുമുന്നണിയുടെ രണ്ട് സീറ്റുകളിലും യുവനേതാക്കളെ നിർത്താൻ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി നേതൃത്വവും ആ വഴിക്ക് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസൻ, പ്രൊഫ. കെ.വി തോമസ് എന്നിവർ സീറ്റിനായി രംഗത്തുണ്ടെങ്കിലും ഇവരെ പരിഗണിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് ലിജുവിന് വേണ്ടി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ആലപ്പുഴ ഡി.സി.സി മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ലിജു ഐ ഗ്രൂപ്പുകാരനാണ്.

എന്നാൽ മറ്റ് ഗ്രൂപ്പുകൾക്ക് അദ്ദേഹത്തോട് എതിർപ്പില്ല. ഇറക്കുമതി സ്ഥാനാർഥി വരുന്നത് കേരളത്തിലെ കോൺഗ്രസിന് ഗുണകരമല്ലെന്നും ഇത് തടയണമെന്നും നേതാക്കൾക്കിടയിൽ ഏകാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. കഴിഞ്ഞദിവസം സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതിനകം പൊതുവെ ഉയർന്ന പേരുകൾ മാത്രമേ ചർച്ചയായുള്ളൂ. ഡൽഹിയിലെ നീക്കങ്ങൾ കൂടി കണക്കിലെടുത്ത് സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഉടൻ ചർച്ച നടത്തിയേക്കും. ഹൈക്കമാൻഡിന്റെ ഇടപെടലോടെ രാജ്യസഭാ സ്ഥാനാർഥി നിർണയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. അതേസമയം, സി.പി ജോണിന് വേണ്ടി സീറ്റിനായി ഘടകകക്ഷിയായ സി.എം.പി ശക്തമായി രംഗത്തുണ്ട്. സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സി.എം.പി. മൂന്നര പതിറ്റാണ്ടായി മുന്നണിയുടെ അവിഭാജ്യ ഘടകമായ സി.പി ജോണിന് സീറ്റ് നൽകണമെന്ന് കോൺഗ്രസിൽ അഭിപ്രായം ഉയർന്നിരുന്നു.എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആകെയുള്ള ഒരു സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  14 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  14 days ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  14 days ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  14 days ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  14 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  14 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  14 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  14 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  14 days ago