HOME
DETAILS
MAL
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി
backup
March 23 2021 | 16:03 PM
ന്യുഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. ഏപ്രില്‍ 30 വരെയാണ് ഡി.ജി.സി.എ. വിലക്ക് നീട്ടിയത്.
എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധമാകില്ല. 2020 മാര്‍ച്ച് 23 മുതലാണ് വിലക്കേര്‍പ്പെടുത്തിയത്.
27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവല്‍ ബബിള്‍ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവില്‍ യാത്രയ്ക്ക് അനുമതിയുള്ളു. യു.എസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവില്‍ യാത്രാനുമതിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."