റഷ്യയെ സഹായിക്കുന്നതിന് ചൈനക്ക് യു.എസിന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: അധിനിവേശത്തിന്റെ തുടക്കം മുതല്‍ റഷ്യക്കൊപ്പം നിലയുറപ്പിച്ച ചൈനക്കെതിരെ താക്കീതുമായി യു.എസ്. യുദ്ധം ശക്തമായി തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയത്.
യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ശിക്ഷാപരമായ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിന്‍ വിട്ടുവീഴ്ച മനോഭാവം കാണിച്ചിട്ടില്ല. റഷ്യയുടെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടി നേരിട്ടാല്‍ ചൈന സഹായിക്കുമെന്ന് പുടിന്റെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉക്രൈനിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല. ഉക്രൈന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാല്‍ റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ചൈന പറയുന്നു.
മോസ്‌കോയിലേക്കുള്ള ചൈനീസ് സൈനിക സഹായം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികളായ വാഷിങ്ടണിനെയും ബീജിംഗിനെയും രണ്ടാം ലോക യുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാഷ്ട്രത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണത്തിന്റെ ഇരുവശങ്ങളില്‍ നിര്‍ത്തും.
അതേസമയം, ഈ ആഴ്ച കീവിലേക്ക് 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ സഹായത്തിനെതിരെ മുന്നറിയിപ്പും നല്‍കി. റഷ്യയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യു.എസ് വ്യക്തമാക്കി.
ഉക്രൈനില്‍ ഇതുവരെ 2,032 സാധാരണക്കാര്‍ക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 780 പേര്‍ കൊല്ലപ്പെടുകയും 1,252 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 32 ലക്ഷം സാധാരണക്കാര്‍, കൂടുതലും സ്ത്രീകളും കുട്ടികളും, ഇപ്പോള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."