HOME
DETAILS
MAL
കേരളത്തില്‍ സാക്ഷരത കൂടുതല്‍; ബി.ജെ.പി വളരില്ല: ഒ. രാജഗോപാല്‍
backup
March 24 2021 | 04:03 AM
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി വളരാത്തതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും നേമം എം.എല്‍.എയുമായ ഒ. രാജഗോപാല്‍.
കേരളത്തില്‍ ബി.ജെ.പി വളരാത്തതിന് രണ്ടുമൂന്നു വ്യത്യസ്ത ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. അവര്‍ ചിന്തിക്കുന്നു, സംവദിക്കുന്നു. ഇവ വിദ്യാസമ്പന്നരുടെ ശീലങ്ങളാണ്. അതൊരു പ്രശ്നമാണ്.
സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതിനാല്‍ എല്ലാ കണക്കുകൂട്ടലുകളിലും ഈ വ്യത്യസ്തത കടന്നുവരും. അതുകൊണ്ടാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയാത്തതെന്നും രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."