HOME
DETAILS
MAL
കേരളത്തില്‍ ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകള്‍; ആരോപണം ശക്തമാക്കി ചെന്നിത്തല വീണ്ടും
backup
March 24 2021 | 04:03 AM
കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമായി മാറിയെന്ന് ചെന്നിത്തലചൂണ്ടിക്കാട്ടി. പയ്യന്നൂരില്‍ വോട്ടുള്ള 127 പേര്‍ ഇരിക്കൂറിലുണ്ട്. അഴിക്കോടും സമാനമായ അവസ്ഥയണ് - പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂഞ്ഞാറിലും ചേര്‍ത്തലയിലും സമാന അവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമക്കേട് ഇന്ന് തന്നെ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല അറിയിച്ചു.
ആര് വ്യാജവോട്ട് ചേര്‍ത്താലും നീക്കണം, ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."