HOME
DETAILS

നേഴ്‌സിങ്ങ് മേഖലയിലെ സമഗ്ര സംഭാവനക്ക് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം

  
backup
January 10 2023 | 13:01 PM

jdt-kozhikkode-nursing6544

കോഴിക്കോട്: നഴ്‌സിങ് അക്കാദമിക് മേഖലയില്‍ വിദഗ്ധയായിരുന്ന ഡോ. സെയ്ത് സല്‍മയുടെ അനുസ്മരണാര്‍ഥം ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നേഴ്‌സിങ്ങും, ഡോ.സെയ്ത് സല്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഒരു ലക്ഷം രൂപ യുടെ ബെസ്റ്റ് നേഴ്‌സിങ്ങ് എഡുക്കേറ്റര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചതായി പുരസ്‌കാരസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയിലെ സമഗ്രസംഭാവനയാണ് പരിഗണിക്കുക.

രോഗീ പരിചരണം, നേഴ്‌സിങ്ങ് ലീഡര്‍ഷിപ്പ്, നഴ്‌സിങ്ങ് എഡുക്കേഷന്‍, സോഷ്യല്‍/കമ്മ്യൂണിറ്റി സര്‍വ്വീസ്, റിസര്‍ച്ച് ഇന്നോവേഷന്‍ തുടങ്ങിയ മേഖലകളില്‍ മികച്ച യോഗ്യതയും പ്രവര്‍ത്തനപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മേല്‍യോഗ്യതയുള്ള ഒരാളെ മറ്റൊരാള്‍ക്ക് നിര്‍ദ്ദേശിക്കുകയും ആവാം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 31. കേരളത്തിലെ വിവിധ നേഴ്‌സിങ്ങ് കോളേജുകളില്‍ പ്രഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകളില്‍ മികച്ച സേവനം അനുഷ്ഠിക്കുകയും സൗത്ത് ഇന്ത്യയിലെ പ്രധാന യൂണിവേഴ്‌സിറ്റികളിലും കേരള പി.എസ്.സിയിലും എക്‌സാമിനര്‍, ക്വസ്റ്റ്യന്‍പേപ്പര്‍ സെറ്റര്‍, വിവിധ സര്‍ക്കാര്‍ കമ്മറ്റികളില്‍ മെമ്പര്‍, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ നേഴ്‌സിങ്ങ് എന്ന സംഘടനയുടെ ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ.സെയ്ത് സല്‍മയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2023 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

ഡോ.സെയ്ത് സല്‍മയോടുള്ള ബഹുമാനാര്‍ത്ഥം കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കോളേജ് ഓഫ് നഴ്‌സിങ് ആണ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. വിദഗ്ധസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. എന്‍ട്രികള്‍ അയക്കേണ്ട വിലാസം ഡോ. സെയ്ത് സല്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ഡോര്‍ നമ്പര്‍ 11/1149, പയ്യടിമീത്തല്‍, വെള്ളിമാടുകുന്ന്, മേരിക്കുന്ന്.പി.ഒ, കോഴിക്കോട്- 673012. കേരള. ഇ-മെയില്‍ [email protected] (എന്‍ട്രി ഫോം ലഭിക്കാന്‍ ഈ മെയില്‍ ഐ.ഡിയില്‍ തന്നെ അപേക്ഷിക്കണം)
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447010558, 8075916478.

വാര്‍ത്താ സമ്മേളനത്തില്‍ ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നേഴ്‌സിങ്ങ് പ്രിന്‍സിപ്പല്‍ െപ്രാഫ.പി.സി സുനിത, ഡോ.സെയ്ത് സല്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ക്യുര്യാക്കോസ് വട്ടമറ്റം, ജന.സെക്രട്ടറി സി. പ്രദീഷ്‌കുമാര്‍, അംഗങ്ങളായ പി.എം. അബൂബക്കര്‍, പി.എം. ചേക്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  7 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  7 days ago