മാതൃഭൂമി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
കോഴിക്കോട്
മാതൃഭൂമി ദിനപത്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എല്ലാ വികസനപ്രക്രിയകളിലും മാധ്യമങ്ങൾക്ക് കൃത്യമായ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരേ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യയിൽ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ടായി. ആ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണ് മാതൃഭൂമിയും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന വേളയിൽതന്നെ മാതൃഭൂമി അതിന്റെ നൂറാം വാർഷികവും ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മുഖ്യഭാഷണം നടത്തി. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി.വി ചന്ദൻ അധ്യക്ഷനായി.
കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്പ്, എം.കെ രാഘവൻ എം.പി, എളമരം കരീം എം.പി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ, മാതൃഭൂമി മാനേജിങ് ഡയരക്ടർ എം.വി ശ്രേയാംസ്കുമാർ, ജോയിന്റ് എം.ഡി പി.വി നിധീഷ്, ഡയരക്ടർ മയൂര ശ്രേയാംസ്കുമാർ സംസാരിച്ചു.
എം.ടി വാസുദേവൻ നായർ ശതാബ്ദി ഫലകം അനാഛാദനം ചെയ്തു. രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."