സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ട; കടിഞ്ഞാണിട്ട് കെ.പി.സി.സി
തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കെ.പി.സി.സി എക്സിക്യുട്ടീവ് യോഗം. സ്വയം സ്ഥാനാര്‍ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും സംഘടനാ ചട്ടക്കൂട് എല്ലാവര്ക്കും ബാധകമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആര്, എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.
പുനഃസംഘടനയില്‍ വീഴ്ച പാടില്ലെന്നാണ് നിര്‍വാഹക സമിതി യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് എ.കെ ആന്റണി തുറന്നടിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുന്നതാണ് കോണ്‍ഗ്രസിലെ രീതി. അത് എല്ലാവര്ക്കും ബാധകമെന്നും ശശി തരൂരിനെ ഉന്നമിട്ട് ആന്റണി സൂചിപ്പിച്ചു.
സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി എക്സിക്യൂട്ടീവില്‍ എ കെ ആന്റണി പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്നും സ്ഥാനാര്‍തിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കി. മടുത്തുവെങ്കില്‍ എം പിമാര്‍ക്ക് മാറിനില്‍ക്കാമെന്നും, പക്ഷെ അന്തിമ തീരുമാനം സ്വയം പ്രഖ്യാപിക്കണ്ടെന്നും എം എം ഹസ്സന് തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."