HOME
DETAILS

നരവംശ ശാസ്ത്രജ്ഞൻ ഒസെല്ലക്ക് വിലക്ക്

  
backup
March 26 2022 | 05:03 AM

%e0%b4%a8%e0%b4%b0%e0%b4%b5%e0%b4%82%e0%b4%b6-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b5%bb-%e0%b4%92%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d

സ്വന്തം ലേഖകൻ
തിരുവനന്തപുരം
പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ നാടുകടത്തി. ഇംഗ്ലണ്ടിലെ സസെക്‌സ് സർവകലാശാലയിൽ പ്രൊഫസറായ ഫിലിപ്പോ ഒസെല്ല കൊച്ചിൻ യൂനിവേഴ്‌സിറ്റിയും (കുസാറ്റ്) സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസും കേരള സർവകലാശാലയും സസെക്‌സ് യൂനിവേഴ്‌സിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. 45 ദിവസത്തെ ഗവേഷണ വിസയും അദ്ദേഹത്തിനുണ്ടായിരുന്നു.
ദുബൈയിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ഒരുങ്ങിയപ്പോൾ ഫ്‌ളൈറ്റ് അസിസ്റ്റന്റുമാരുമായി ബന്ധപ്പെടാൻ നിർദേശം ലഭിച്ചതായി ഒസെല്ല പറയുന്നു. അവർ എന്നെ എമിഗ്രേഷൻ വിഭാഗത്തിലേക്കു കൊണ്ടുപോയി. സാധാരണ നടപടിക്രമങ്ങൾക്കുശേഷം അവർ എന്റെ പാസ്‌പോർട്ട് സ്‌കാൻ ചെയ്യുകയും ഫോട്ടോയും വിരലടയാളവും എടുക്കുകയും ചെയ്തു.
തുടർന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ എനിക്ക് അനുവാദമില്ലെന്നും ഉടൻ തിരിച്ചയയ്ക്കുമെന്നും പറഞ്ഞു. ഈ തീരുമാനം ഞാൻ എത്തുന്നതിന് മുമ്പുതന്നെ അവർ എടുത്തിരുന്നുവെന്ന് വ്യക്തമാണ്. ദുബൈ വിമാനത്തിൽ എന്നെ തിരിച്ചയയ്ക്കുന്നതിന്റെ നടപടികൾക്കായി ഒരു എമിറേറ്റ്‌സ് ജീവനക്കാരൻ അവിടെ ഉണ്ടായിരുന്നുവെന്നും ഒസല്ലെ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഒസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫിസിലെ എമിഗ്രേഷൻ ഓഫിസറുടെ പ്രതികരണം. എമിഗ്രേഷൻ ഉദ്യോഗസ്ഥരും സൂപ്പർവൈസറും അങ്ങേയറ്റം സ്‌നേഹശൂന്യമായും മര്യാദയില്ലാതെയുമാണ് പെരുമാറിയതെന്ന് ഒസെല്ല പറഞ്ഞു. എന്തുകൊണ്ടാണ് തനിക്കു പ്രവേശനം നിഷേധിക്കുന്നതെന്നും തിരിച്ചയയ്ക്കുന്നതെന്നും വിശദീകരിക്കാൻ വിസമ്മതിച്ച അവർ, ഇത് കേന്ദ്ര സർക്കാർ തീരുമാനമാണെന്നു മാത്രമാണു പറഞ്ഞതെന്നും ഒസെല്ല വ്യക്തമാക്കി.
മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ സുരക്ഷാ വശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് തിരുവനന്തപുരത്ത് ഫിലിപ്പോയുടെ പേപ്പർ അവതരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയ ഡോ.ജെ ദേവിക പറഞ്ഞു. അദ്ദേഹം ഭരണകൂടത്തിനെതിരേ എന്തെങ്കിലും അഭിപ്രായം പറയുകയോ അല്ലെങ്കിൽ ഗവേഷണം നടത്തുകയോ ചെയ്തിരുന്നെങ്കിൽ, നടപടി കുറച്ച് അർത്ഥപൂർണമാകുമായിരുന്നു. എന്നാൽ ഫിലിപ്പോയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയമായി നിഷ്പക്ഷമായിരുന്നു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ അദ്ദേഹം സംസ്ഥാന സർക്കാരുമായി നേരിട്ട് ഇടപെട്ടിരുന്നു. മുൻ സന്ദർശന വേളയിൽ ഫിലിപ്പോ തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാരുമായും ആസൂത്രണ ബോർഡ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദേവിക പറഞ്ഞു.
ഇംഗ്ലണ്ടിലെ ഫാൽമർ പ്രദേശത്ത് 1959ൽ സ്ഥാപിച്ച സസെക്‌സ് സർവകലാശാലയിലെ നരവംശ ശാസ്ത്ര ദക്ഷിണേഷ്യൻ പഠന വിഭാഗം പ്രൊഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശ ശാസ്ത്രത്തിൽ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്, കൾച്ചറൽ സ്റ്റഡീസ്, ഗ്ലോബൽ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം ചെയ്യുന്നു. കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ 30 വർഷമായി ഗവേഷണം ചെയ്യുന്ന ഫിലിപ്പോ നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. 1980കൾ മുതൽ കേരളവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago