HOME
DETAILS
MAL
സംയുക്ത തൊഴിലാളി സംഘടന ജില്ലാ ജാഥക്ക് സ്വീകരണം
backup
August 19 2016 | 20:08 PM
കാവനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ വാഹനജാഥക്ക് സ്വീകരണം നല്കി. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തടങ്ങി വിവിധ ആവശ്യങ്ങളുമായാണ് തൊഴിലാളി സംഘടനകള്‍ ജില്ലാ ജാഥ നടത്തുന്നത്. ഐ.എന്‍.ഡി.സി.യു ജില്ലാ പ്രസിഡന്റും സംയുക്ത സമരസമിതി ജില്ലാ ചെയര്‍മാനുമായ എന്‍.എ കരീമാണ് ജാഥ നയിക്കുന്നത്.
കാവനൂരില്‍ നല്കിയ സ്വീകരണത്തില്‍ വിവിധ സംഘടനാനേതാക്കളായ പാറാടി കുഞ്ഞാന്, എം ഭാസ്ക്കരന്‍, എം മോഹന്‍ദാസ്, വി.എ നാസര്‍, ടി.വി അഹമ്മദ്, ഇ.പി മുജീബ്, എം.വേണു മാസ്റ്റര്‍, കെ ഭാസ്ക്കരന്‍, പി.സി മുസ്തഫ കമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."