HOME
DETAILS

മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി സംസ്ഥാന സ്​പോർട്സ് കൗൺസിൽ പ്രസിഡന്റ്

  
backup
February 06, 2023 | 3:08 PM

u-sharafali-appointed-as-the-president-of-state-sports-counsel-of-kerala

തിരുവനന്തപുരം: സംസ്ഥാന സ്​പോർട്സ് കൗൺസിൽ പ്രസിഡന്റായി യു. ഷറഫലിയെ നിയമിച്ച് സർക്കാർ ഉത്തരവായി. മുൻ ഇന്ത്യൻ ഫുട്ബാൾ താരമാണ് യു. ഷറഫലി. മേഴ്സിക്കുട്ടൻ രാജിവെച്ച ഒഴിവിലാണ് നിയമനം. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മുൻ അത്‍ലറ്റ് കൂടിയായ മേഴ്സിക്കുട്ടൻ സ്പോർട്‌സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ല്‍ വ​രെ ഇവർക്ക് കാലാവധി ഉണ്ടായിരിക്കെയാണ് സർക്കാർ നിർദേശത്തെ തുടർന്ന് രാജിവെച്ചത്.

സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ആ​ക്ഷേ​പ​ങ്ങളെ തുടർന്ന്, അധ്യക്ഷയായിരുന്ന മേഴ്സിക്കുട്ടനോടും സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടും രാ​ജി​വെ​ക്കാ​ൻ സർക്കാർ നിർദേശം നൽകിയിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ഐ.എം. വിജയന്‍, ജോര്‍ജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരും രാജിവെച്ചിട്ടുണ്ട്.

കോ​വി​ഡി​ന്​ ശേ​ഷം കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന കാ​യി​കമേ​ള സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്നും ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ പ്രശ്നങ്ങളുണ്ടെന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  15 hours ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  16 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  16 hours ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  16 hours ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  16 hours ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  16 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  16 hours ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  17 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  a day ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago