കൈക്കൂലി വാങ്ങാന്‍ കൂട്ടുനിന്നില്ല, ഒറ്റപ്പെടുത്തി; ആര്.ടി.ഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന് നോബിള്‍ പറഞ്ഞു.
കൈക്കൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തതാണ് സിന്ധുവിനോട് സഹപ്രവര്‍ത്തകര്‍ക്ക് പകയുണ്ടാകാന്‍ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു.
അതേസമയം ഓഫീസില്‍ സിന്ധുവുമായി പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആര്‍ടിഒ പ്രതികരിച്ചത്.
ഇന്ന് രാവിലെയാണ് സിന്ധുവിനെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസില്‍ ജീവനക്കാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."