HOME
DETAILS

വിശ്വാസിക്ക് വിശ്രമമില്ല

  
backup
April 11 2022 | 06:04 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d


എം.കെ ഫൈസി കൊടശ്ശേരി


'അല്ലാഹുവേ! എന്റെ പ്രശ്‌നങ്ങൾക്ക് ഏകാവലംബമായ എന്റെ ദീനിനെ എനിക്ക് നീ നന്നാക്കണേ... ഞാൻ ജീവിക്കുന്ന ഈ ലോകത്തെയും തിരിച്ചു ചെല്ലുന്ന പരലോകത്തെയും നീ നന്നാക്കണേ... നല്ലതായ കാര്യങ്ങളിൽ എനിക്ക് ദീർഘായുസ്സും ചീത്ത കാര്യങ്ങളിൽ നിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കേണമേ..." ഇത്തരം ആശയം ഉൾക്കൊള്ളുന്ന മഹത്തായ പ്രാർഥന നബിതിരുമേനി (സ) നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം.
മതം, ദുൻയാവ്, പരലോകം എന്നിവയാണ് ഇവിടെ പരാമർശിക്കുന്നത്. ആദർശ രഹിതമായ ജീവിതം കേവലം നഷ്ടം തന്നെയാണല്ലോ. ഒരാളോട് സമയം ചോദിച്ചാൽ അയാൾ ബുദ്ധിമാനാണെങ്കിൽ ഉത്തരം ഇതായിരിക്കും; "കൃത്യമായി പറയാൻ സാധിക്കില്ല" എന്ന്. കാരണം ചോദിച്ച സമയമല്ല ഉത്തരം പറയുമ്പോൾ ഉണ്ടാകുക. 2002 ഏപ്രിൽ ഒൻപതിന് രാവിലെ 9.30ന് ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇനി ഇത്തരമൊരു സമയം എൻറെയും നിങ്ങളുടെയും ജീവിതത്തിൽ ഉണ്ടാകില്ല എന്നത് കട്ടായം ആണല്ലോ. അപ്പോൾ ജീവിതത്തെ നന്മകളുടെ വിളനിലം ആക്കാൻ പ്രധാനം \സമയം സൂക്ഷിക്കുക\ എന്നതാണ്.


സമയം അമൂല്യമായിത്തീരുന്നത് പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തത് കൊണ്ടാണ്. മനുഷ്യന്റെ അടിസ്ഥാന മൂലധനം സത്യത്തിൽ സമയമാണ്. നഷ്ടപ്പെട്ടാൽ നികത്താൻ സാധിക്കാത്തതാണിത്. ജീവിതത്തിൽ കുറഞ്ഞുകൊണ്ടേയിരിക്കുന്നതാണ് ആയുസ്. അത് പാഴായി പോകാതിരിക്കാൻ അതീവ ശ്രദ്ധ അനിവാര്യമാണ്. മനുഷ്യൻ അന്ത്യ നിമിഷത്തിൽ തനിക്ക് അൽപം കൂടി സമയം നൽകുകയാണെങ്കിൽ ധർമം ചെയ്യുകയും സജ്ജനങ്ങളിൽ ഉൾപ്പെടുകയും ചെയ്യുമെന്ന് വിലപിക്കുമെന്ന് ഖുർആൻ ഉണർത്തുന്നുണ്ട്.
അധിക ജനങ്ങളും അവഗണിക്കുന്ന രണ്ട് അനുഗ്രഹങ്ങളിൽ ഒന്ന് ഒഴിവ് സമയമാണെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. അഞ്ച് കാര്യങ്ങൾ വന്നെത്തുന്നതിന് മുമ്പുളള അഞ്ച് ഘട്ടങ്ങൾ പ്രയോജനപ്പെടുത്തണം എന്ന ഹദീസിൽ ജോലിത്തിരക്കിന് മുമ്പുളള ഒഴിവ് സമയം എന്നാണ് പറയുന്നത്.


അതിനായി ലഭ്യമായ സമയം കർമനിരതരാകാനാണ് നമ്മോട് കൽപിക്കപ്പെട്ടത്. നബി തിരുമേനി (സ) പറയുന്നു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും സ്വദഖയുണ്ട്. എല്ലാ ഓരോ തസ്ബീഹും തഹ്മീദും തഹ് ലീലും തക്ബീറും സ്വദഖയാണ്. നൻമ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. (മുസ് ലിം). സ്രഷ്ടാവിൻറെ സ്തുതി കീർത്തനങ്ങളിലൂടെ സൃഷ്ടികളുടെ ധർമം നിർവഹിക്കപ്പെടുമെന്ന് സാരം.


ഇസ്‌ലാമിലെ അനുഷ്ഠാനങ്ങൾ സമയനിഷ്ഠ പരിശീലിപ്പിക്കാൻ പര്യാപ്തവും സഹായകവുമാണ്. അഞ്ചുനേരത്തെ നിസ്‌കാരം സമയനിർണിതവും സമയബന്ധിതവുമാണ്. നിർണിത മാസത്തിലാണ് നോമ്പ് അനുഷ്ഠിക്കേണ്ടത്. നിശ്ചിത സമയം മുതൽ നിർണയിക്കപ്പെട്ട സമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് നാം വ്രതാനുഷ്ഠാനത്തിലാവുന്നു. സകാത്ത് നൽകേണ്ടതും വർഷത്തിലൊരിക്കലാണ്. സുപ്രധാന കർമമായ ഹജ്ജിന് നിശ്ചിത മാസവും സമയവും ഉണ്ട്. ഇസ്‌ലാമിൽ എല്ലാ ആരാധനാകർമങ്ങളും സമയനിഷ്ഠ പാലിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നുണ്ടെന്ന് ചുരുക്കം. ആഴ്ചകളിലുള്ള ജുമുഅ നിസ്കാരവും കാലവുമായി ബന്ധിപ്പിച്ചു തന്നെയാണ് സംവിധാനിച്ചിരിക്കുന്നത്. ഇത്രത്തോളം, ടൈംമാനേജ്‌മെന്റിനെ കുറിച്ച് ബോധമാവേണ്ടവർ എന്ന നിലക്ക് വിശ്വാസികൾ സമയത്തെ കൂടുതൽ ഉത്തരവാദിത്വത്തോടെ കാണേണ്ടിയിരിക്കുന്നു. വിശ്വാസിക്ക് ജീവിതം അന്ത്യം വരെ വിശ്രമമില്ലാത്ത പരിശ്രമത്തിൻെറതാണ്. "അതുകൊണ്ട് താങ്കൾ ഒഴിവായാൽ അധ്വാനിക്കുക; താങ്കളുടെ റബ്ബിങ്കലേക്കു തന്നെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊള്ളുക" (അശ്ശർഹ്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  5 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  5 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago