HOME
DETAILS

വൃദ്ധ മാതാവിന് മദ്യലഹരിയിൽ മകന്റെ ക്രൂര മർദനം; വധശ്രമത്തിന് കേസ് മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു

  
backup
April 11 2022 | 19:04 PM

%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af


ചവറ (കൊല്ലം)
തെക്കുംഭാഗത്ത് 84 കാരിയായ മാതാവിന് മദ്യലഹരിയിലെത്തിയ മകന്റെ ക്രൂര മർദനം. തെക്കുംഭാഗത്ത് ഓമനയാണ് മർദനത്തിനിരയായത്.
സംഭവത്തിൽ മകൻ തെക്കുംഭാഗം വടക്കുംഭാഗം പരുത്തിക്കൽ കിഴക്കതിൽ വീട്ടിൽ ഓമനകുട്ടനെ (56)വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾചുമത്തി അറസ്റ്റ്‌ചെയ്തു.
കഴിഞ്ഞ ഞയറാഴ്ചയാണ് ഓമനക്കുട്ടൻ പണം ആവശ്യപ്പെട്ട് മാതാവിനെ മർദിച്ചത്. അയൽവാസിയായ വിദ്യാർഥി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മാതാവിനെ വലിച്ചിഴക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വലിച്ചിഴക്കുന്നതിനിടെ മാതാവിന്റെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാനെത്തിയ സഹോദരൻ ബാബുവിനും മർദനമേറ്റു. പരുക്കേറ്റ ഓമനയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഓമനയുടെ ശരീരത്തിൽ ഗുരുതരമായി ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട തെക്കുംഭാഗം പഞ്ചായത്തംഗം വിവരം അറിയിച്ചതുപ്രകാരം പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ മൊഴി രേഖപ്പെടുത്താനായി പൊലിസെത്തിയപ്പോൾ വീണ് പരുക്കേറ്റതാണെന്നാണ് ഓമന ആദ്യം പറഞ്ഞത്. പിന്നീട് ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു തവണ മാത്രം മർദിച്ചെന്നും തനിക്ക് സംരക്ഷണം നൽകുന്നത് മകനാണെന്നും പരാതിയില്ലന്നും കൂട്ടിച്ചേർത്തു. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് മകന്റെ ക്രൂരതയെക്കുറിച്ച് ഓമന വെളിപ്പെടുത്തിയത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലിസ് മേധാവി നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago