വെള്ളമില്ല; തോക്കെടുത്ത് യുവാവ്, കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടണമെന്ന് ആവശ്യം
തിരുവനന്തപുരം: വെള്ളം എത്താത്തതിനെത്തുടര്‍ന്ന് തോക്കും പ്ലക്കാര്‍ഡുമേന്തി യുവാവിന്റെ പ്രതിഷേധം. വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനിലാണ് യുവാവിന്റെ അസാധാരണ പ്രതിഷേധം. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കി ഗേറ്റ് പുറത്തു നിന്ന് പൂട്ടി. പെല്ലറ്റ് തോക്കുമായെത്തിയ അമരിവിള സ്വദേശി മുരുകന്‍ എന്ന യുവാവാണ് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്.
രാവിലെ 11 മണിയോടെയാണ് സംഭവം. കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സമീപത്തെ കല്ലിയൂര്‍ പഞ്ചായത്ത് വരെ കനാല്‍ വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ടു വര്‍ഷമായി വെങ്ങാനൂര്‍ പഞ്ചായത്തില്‍ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കനാല്‍ വെള്ളം രണ്ടുവര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്നും മുരുകന്‍ പറയുന്നു. സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്ത് എത്തി. ഇയാളുടെ അരയില്‍ നിന്ന് എയര്‍ ഗണ്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."