കഴിഞ്ഞ വർഷം ഇന്ത്യയും സഊദിയും തമ്മിൽ നടന്നത് 8,470 കോടി റിയാലിന്റെ ഉഭയകക്ഷി വ്യാപാരം
റിയാദ്: ഇന്ത്യയും സഊദിയും തമ്മിൽ കഴിഞ്ഞ വർഷം 8,470 കോടി റിയാലിന്റെ ഉഭയകക്ഷി വ്യാപാരം നടന്നതായി കണക്കുകൾ. സഊദി അറേബ്യയിൽ നിന്ന് കഴിഞ്ഞ വർഷം ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും സഊദിയിലേക്ക് ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ൽ ഇന്ത്യയിലേക്ക് 6,020 കോടി റിയാലിന്റെ ഉൽപന്നങ്ങൾ സഊദി അറേബ്യ കയറ്റി അയച്ചപ്പോൾ ഇന്ത്യയിൽ നിന്ന് 2,450 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു. അതേസമയം, സഊദിയുടെ കഴിഞ്ഞ വർഷത്തെ ആകെ കയറ്റുമതി 33.5 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. 2019 ൽ കയറ്റുമതി 981 ബില്യൺ റിയാൽ ഉൽപ്പന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെങ്കിൽ കഴിഞ്ഞ വർഷം 665 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്.
എണ്ണ കയറ്റുമതി 40.5 ശതമാനം തോതിൽ കുറഞ്ഞതാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ മൊത്തം കയറ്റുമതിയെ ബാധിച്ചത്. എണ്ണ കയറ്റുമതിയിൽ കഴിഞ്ഞ കൊല്ലം 304.2 ബില്യൺ റിയാലിന്റെ കുറവ് രേഖഖപ്പെടുത്തിയപ്പോൾ പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 10.8 ശതമാനം തോതിലും കഴിഞ്ഞ വർഷം കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."