മുസ്ലിം യുവതിയുടെ ചികിത്സക്കായി ചലഞ്ച് നടത്താൻ ക്രൈസ്തവ ദേവാലയം വേദിയായി
കായംകുളം: മുസ്ലിം യുവതിയുടെ ചികിത്സക്കായി ചലഞ്ച് നടത്താന്‍ ക്രൈസ്തവ ദേവാലയം വേദിയായി. കായംകുളം കത്തോലിക്ക ദേവാലയമായ സെന്റ് ആന്റണീസ് ചര്‍ച്ച് ആണ് വേദിയായത്. സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും മാനവികതയുടേയും കൂട്ടായ്മയാണ് യുവതിയുടെ ചികിത്സാ ചിലവിനായി കൈകോര്‍ത്തത്. കായംകുളം പുത്തന്‍ കണ്ടത്തില്‍ സുജ ഷാജി (34) രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര് സി സി യില്‍ ചികിത്സയിലാണ്.
ഒരു ദിവസം 17000 രൂപ ചികിത്സയ്ക്കായി ബുദ്ധിമുട്ടുമ്പോഴാണ് കായംകുളത്തെ സന്നദ്ധ പ്രവര്‍ത്തകരായ ജോസഫും ഷാനവാസും ബിരിയാണി ചലഞ്ച് നടത്തുവാനായി മുന്നോട്ടു വന്നത്. ഈ ചെറുപ്പക്കാര്‍ക്കൊപ്പം കായംകുളം മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ 9, 8,37,4 എന്നിവയിലെ കൗണ്‍സിലര്‍മാരും യുവജനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ബിരിയാണി ചലഞ്ച് വന്‍ വിജയമാക്കിത്തീര്ന്നു
ഈ പുണ്യ മാസത്തില്‍ മുസ്ലീം യുവതിക്ക് ചികിത്സാ സഹായത്തിനായി ആഹാരം തയ്യാറാക്കാനായി സ്ഥലം ഒരുക്കി നല്‍കിയത് കായംകുളം കത്തോലിക്ക ദേവാലയമായ സെന്റ് ആന്റണീസ് ചര്‍ച്ച് ആണ്. ഫാദര്‍ ബെന്സല്ബെന്നും കമ്മിറ്റി അംഗങ്ങളും ആണ് പൂര്‍ണ്ണ പിന്തുണയും ഇതിന് ലഭിച്ചു.
മൂവായിരത്തോളം ബിരിയാണിയാണ് ചലഞ്ചിലൂടെ വിറ്റത്. കിട്ടിയമുഴുവന് തുകയും സുജ ഷാജിയുടെ കുടുംബത്തിന് കൈമാറും. ബിരിയാണി തയ്യാറാക്കുന്നതിന്റെ മുഴുവന്‍ ചിലവും സ്പോണ്‍സര്‍മാരിലൂടെയാണ് കണ്ടെത്തിയെതെന്ന പ്രത്യകതയും ഈ ചലഞ്ചിന് ഉണ്ട്. ജോസഫ്, ഷാനവാസ്, അലി, മുന്‍ കൗണ്സിലര്മനാഫ്, ഷെറിന് മജീദ്, സിയാദ്, ഷാമോന്, സത്താര്‍ ഖത്തം, ഷാഫി, സലിംഷ, ഷിജാസ്, അന്‍വര്‍, എഡിവിന്‍, ജീവന് എന്നിവര്‍ ആണ് നേതൃത്വം കൊടുത്തവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."