നിര്‍ബന്ധിത വിആര്‍എസ് ഇല്ല;വാര്‍ത്ത നിഷേധിച്ച് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: നിര്‍ബന്ധിത വിആര്‍എസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. വിആര്‍എസ് നല്‍കേണ്ട 7200 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയ്യാറാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വി ആര്‍ എസ് നടപ്പിലാക്കുന്നുവെന്ന തരത്തില്‍ മുന്‍പും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. വി ആര്‍എസ് എന്നാല്‍ വോളണ്ടറി റിട്ടേഡ്‌മെന്റ് സ്‌കീമാണ്. അത് പ്രകാരം താല്‍പര്യമുള്ളവര്‍ക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിര്‍ബന്ധിത വി.ആര്‍.എസ് എന്നൊരു പ്രയോഗമേ ഇല്ല.
എന്നാല്‍ 1243 ഓളം ജീവനക്കാര്‍ നിലവില്‍ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട് 600 ഓളം ജീവനക്കാര്‍ക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് അങ്ങനെ വരാത്തവര്‍ക്ക് വേണ്ടി വി ആര്‍ എസ് സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാരിനോട് 200 കോടി രൂപയുടെ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്.സര്‍ക്കാര്‍ അന്ന് തന്നെ ആ പദ്ധതിക്ക് പണം അനുവദിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ആ പദ്ധതി ഉപേക്ഷിച്ചിരുന്നുവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
മാനേജ്‌മെന്റ് വിആര്‍എസ് നടപ്പാക്കുകയാണെങ്കില്‍ അത് താല്‍പര്യമുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നും കെഎസ്ആര്‍ടിസി പ്രസ്താവനയില്‍ പറഞ്ഞു. അല്ലാതെ 50 വയസ് കഴിഞ്ഞവര്‍ക്കോ, 20 വര്‍ഷം പൂര്‍ത്തിയായവര്‍ക്കോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ആയിരത്തോളം പേരാണ് പെന്‍ഷനാകുന്നത്. അതില്‍ 3.5 കോടി രൂപയോളം ശമ്പളയിനത്തില്‍ പ്രതിമാസം കുറവ് വന്നാലും, പെന്‍ഷന്‍ ആനൂകൂല്യം ഉള്‍പ്പെടെ 125 കോടിയോളം രൂപ ഒരു വര്‍ഷം കൊടുക്കേണ്ടി വരുന്നുണ്ട്. അതിന് വേണ്ടി പ്രതിമാസം 10 കോടിയോളം രൂപ ആ ഇനത്തിന് വേണ്ടി അധികമായി കണ്ടെത്തേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ വി.ആര്‍.എസിനുള്ള ഒരു തീരുമാനവും കെഎസ്ആര്‍ടിസി കൈകൊണ്ടിട്ടില്ല.'' അങ്ങനെ വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്തു, സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും അതിനുള്ള സാധ്യത വിദൂരമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."