സിസോദിയയുടെ അറസ്റ്റ്; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്തദിനമെന്ന് എ.എ.പി
ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി. നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സി.ബി.ഐ നടപടി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാനിരുന്ന മന്ത്രിയെയാണ് അറസ്റ്റ് ചെയ്തതെന്നും എഎപി ആരോപിച്ചു.
രാവിലെ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കിടന്നാലും തനിക്ക് വേണ്ടി ദുഃഖിക്കരുത്, മറിച്ച് തന്നെയോര്‍ത്ത് അഭിമാനിക്കണമെന്നാണ് സിസോദിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിനെ ഭയമാണെന്നും അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിസോദിയ ആരോപിച്ചിരുന്നു. 2021ല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന പുതിയ മദ്യനയമാണ് കേസിനാധാരം.
लोकतंत्र के लिए काला दिन!
— Aam Aadmi Party Delhi (@AAPDelhi) February 26, 2023
BJP की CBI ने लाखों बच्चों का भविष्य संवारने वाले दुनिया के सर्वश्रेष्ठ शिक्षा मंत्री @msisodia को फ़र्ज़ी Case में Arrest किया।
BJP ने ये गिरफ़्तारी राजनीतिक द्वैष के चलते की है।
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."