സി.എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍; ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടിസ് നല്‍കിയിരുന്നത്. രവീന്ദ്രന് ഇന്ന് നിയമസഭയിലെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണം എന്ന് സി എം രവീന്ദ്രന്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നായിരുന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് നീങ്ങുമെന്നാണ് സൂചന.
കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായാണ് സി.എം. രവീന്ദ്രനെ വിളിച്ചുവരുത്തുന്നത്. രവീന്ദ്രനും സ്വപ്‌നാ സുരേഷും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സി എം രവീന്ദ്രന്‍ പ്രതിരോധത്തിലായിരുന്നു. ലൈഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദൂബായ് ആസ്ഥാനമായ റെഡ്ക്രസന്റ് എന്ന സ്ഥാപനവുമായി നടക്കുമ്പോഴാണ് സ്വപ്‌നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വരുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടര്‍ന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ളതെന്ന് കരുതുന്ന ചാറ്റുകളും പുറത്തുവന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വിലയിരുത്താവുന്ന വിധമുള്ളതാണ് ഈ ചാറ്റ്. സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞ സി.എം. രവീന്ദ്രന്റെ മുന്‍ വാദം പൊളിക്കുന്നതാണിത്.
മുമ്പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.2020ല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടിസ് നല്‍കിയപ്പോള്‍ കൊാവിഡും രോഗാവസ്ഥയുമടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന സി.എം. രവീന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി തള്ളിയതോടെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടി വന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു 2020ലെ ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."