HOME
DETAILS
MAL
കെ.കെ ശൈലജയുടെ ഭൂരിപക്ഷം 60,963
backup
May 03 2021 | 05:05 AM
കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം മന്ത്രി കെ.കെ ശൈജലയ്ക്ക്. മട്ടന്നൂരില്‍ മത്സരിച്ച ശൈലജയ്ക്ക് 60,963 വോട്ടാണ് ഭൂരിപക്ഷം. ധര്‍മടത്ത് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയന് 50,123 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പയ്യന്നൂരില്‍ ടി.ഐ മധുസൂദനന് 49,780 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ തൊട്ടപ്പുറത്ത് കല്യാശേരിയില്‍ എം. വിജിന് 44,393 വോട്ടിന്റെ ലീഡ് നേടി. കഴിഞ്ഞതവണ ജയിംസ് മാത്യുവിന് 40,617 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച തളിപ്പറമ്പില്‍ ഇക്കുറി മത്സരിച്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 വോട്ടായി ചുരുങ്ങിയത് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള സി.പി.എമ്മിന്റെ പാര്‍ട്ടിതല ചര്‍ച്ചയ്ക്കിടയാക്കും. തലശേരിയില്‍ എ.എന്‍ ഷംസീറിന് 34,117 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."