പാചക വാതക വില കുത്തനെ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് ഇനി 1110 രൂപ കൊടുക്കണം
- ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 50 രൂപ
- പുതിയ വില ഇന്നു മുതല്‍
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
ജനുവരി 1നാണ് നേരത്തെ എല്‍പിജി സിലിണ്ടര്‍ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയുടെ വര്‍ധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില കൂട്ടിയത്. മേയ് മാസത്തില്‍ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.
2014 മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വില 410 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനയെ കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."