കൊച്ചിയില്‍ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു; വീടുകളില്‍ കുടിവെള്ളം എത്തിത്തുടങ്ങി
കൊച്ചി: പാലാരിവട്ടം-തമ്മനം റോഡില്‍ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെയാണ് തകരാര്‍ പരിഹരിച്ചത്. വീടുകളില്‍ വെള്ളം എത്തിത്തുടങ്ങി. ഉച്ചയോടു കൂടി ജലവിതരണം സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തമ്മനം പമ്പ് ഹൗസില്‍നിന്നു പോണേക്കര ഭാഗത്തേക്കു ജലവിതരണം നടത്തുന്ന 700 എംഎം വ്യാസമുള്ള പൈപ്പാണു ചൊവ്വാഴ്ച രാവിലെ പത്തിനു പൊട്ടിയത്. വെള്ളപ്പാച്ചിലില്‍ 50 മീറ്ററോളം ഭാഗത്തെ റോഡ് ഒലിച്ചുപോയി. ഗതാഗതം തടസ്സപ്പെട്ടു. 40 വര്‍ഷത്തിലേറെ പഴക്കമുള്ള 'പ്രിമോ' പൈപ്പ് റോഡില്‍ ഒന്നര മീറ്റര്‍ ആഴത്തിലാണ്.
എളമക്കര നോര്‍ത്ത്, പുതുക്കലവട്ടം, പോണേക്കര, കുന്നുംപുറം, ഇടപ്പള്ളി, ദേവന്‍കുളങ്ങര, കറുകപ്പിള്ളി, മാമംഗലം, കാരണക്കോടം, കതൃക്കടവ്, കലൂര്‍ സൗത്ത്, കലൂര്‍ നോര്‍ത്ത്, എളമക്കര സൗത്ത്, പാലാരിവട്ടം, തമ്മനം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പാടിവട്ടം ഡിവിഷനുകളിലാണ് ജലവിതരണം നിലച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."