HOME
DETAILS

മനുഷ്യനെ നിർവചിക്കുന്ന ഇസ്‌ലാം

  
backup
March 03 2023 | 03:03 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%b5%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%87

വെള്ളിപ്രഭാതം
മുജ്തബ ഫൈസി ആനക്കര


മനുഷ്യൻ കേവലം ഭൗതിക പദാർഥങ്ങളുടെ മിശ്രിതമായ ജീവിവർഗം മാത്രമാണെന്ന കാഴ്ചപ്പാടാണ് ഭൗതികവാദികൾ ഉൾപ്പടെയുള്ളവർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ മനുഷ്യന്റെ നിയോഗദൗത്യമെന്താണ്, എവിടെ നിന്ന് വന്നു, എവിടേക്ക് പോകുന്നു തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർക്കാർക്കും കഴിയാറില്ല. ഈ ഉത്തരങ്ങൾ തേടുന്നവനാണ് സവിശേഷബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യൻ.ദേഹവും ആത്മാവും ചേരുന്ന ജീവിയാണ് മനുഷ്യൻ. ആ മനുഷ്യന്റെ ദൗത്യം നിർവചിക്കുന്നിടത്ത് ഭൗതികദേഹത്തെ മാത്രം പരിഗണിക്കുന്നത് നീതിയല്ല. എന്നാൽ മനുഷ്യനെ നിർവചിക്കുന്നതിൽ നിർണായക ഘടകമായ ആത്മാവിനെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങളും നിർദേശങ്ങളും നൽകാൻ കഴിയുന്നത് ഇസ്‌ലാമിന് മാത്രമാണ്. എന്തുകൊണ്ട് ഇസ്‌ലാം സമഗ്രവും കാലികവുമാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇസ് ലാം മനുഷ്യൻ്റെ സമ്പൂർണമായ ജീവിതപദ്ധതിയെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. കേവലം ഭൗതികമായ ആവശ്യങ്ങൾക്കപ്പുറം ആത്മീയമായ പരിഹാരങ്ങൾ കൂടി ഇസ് ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്.


അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ സർവാധിപനും സർവശക്തനും സർവ സ്രഷ്ടാവും. ഈ അഖിലാണ്ഡ പ്രപഞ്ചത്തിലെ ഓരോ ചലനംവരെ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അവൻ്റെ തീരുമാനപ്രകാരമല്ലാതെ സൃഷ്ടിക്കലും സംഹരിക്കലും ഒന്നുംതന്നെ ഭൂമിയിൽ നടക്കില്ല. അല്ലാഹു അക്കാര്യം വിശുദ്ധ ഖുർആനിൽ പലയിടത്തായി പറഞ്ഞുവെക്കുന്നുണ്ട്. 'ഭുവനവാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിന്നാണ്; താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു'(ശൂറാ:48). മനുഷ്യൻ എത്രതന്നെ ഉയർന്ന ബുദ്ധിയും വിവേകവും ഉള്ളവനാണെങ്കിലും ഭൗതികമായ സൗകര്യങ്ങളും സന്നാഹങ്ങളും ധാരാളമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും അല്ലാഹുവിൻ്റെ അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പരിധി വിട്ടുകടക്കാൻ അവരെ അനുവദിക്കുന്നതല്ല. ഏറെ ദുർബലനായി ജനിക്കുകയും പിന്നീട് അല്ലാഹു നൽകിയ വിശേഷബുദ്ധിയും ചിന്താശേഷിയും ഉപയോഗപ്പെടുത്തി ജീവിതത്തിൽ വളർച്ച നേടുകയും ചെയ്യുന്നവനാണ് മനുഷ്യൻ. 'നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽനിന്ന് നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങൾക്കു അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി'(16:78).


ഭൂമിയിലും കരയിലും വെള്ളത്തിലുമായി വ്യത്യസ്ത രൂപത്തിലും പ്രകൃതിയിലുമുള്ള കോടിക്കണക്കിന് സൂക്ഷ്മ, സ്ഥൂല ജീവിവർഗങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ആ സൃഷ്ടികളിലെ ഉൽകൃഷ്ടനായി അല്ലാഹു തന്നെ തിരഞ്ഞെടുത്തു എന്നതൊഴിച്ചാൽ മറ്റൊരു ആധിപത്യവും സ്വതന്ത്രശേഷിയും ഇല്ലാത്ത, അല്ലാഹുവിൻ്റെ സഹായമില്ലാതെ കണ്ണിമ ചിമ്മാൻപോലും സാധ്യമാകാത്ത ദുർബലനാണ് മനുഷ്യൻ. മനുഷ്യരിൽ ഉണ്ടാകുന്ന സ്വാഭാവിക ലൈംഗിക തൃഷ്ണയും തുടർന്നുള്ള സന്താനോല്പാദനം അടക്കം അല്ലാഹുവിൻ്റെ സൃഷ്ടിപ്പാണ്. അതായത് ഈ ലോകത്ത് മനുഷ്യകുലത്തിന്റെ നിലനിൽപ്പ് അല്ലാഹുവിൻ്റെ മാത്രം തീരുമാനപ്രകാരമാണ് നടക്കുന്നത്. 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻ്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ' (4:1). മറ്റു ജീവികളിൽനിന്ന് അവനെ വ്യത്യസ്തനാക്കുന്ന ധിഷണയും ബുദ്ധിയും നൽകി അല്ലാഹു സൃഷ്ടിച്ചതാണ്. ആ ബുദ്ധികൊണ്ട് മനുഷ്യന് എന്തൊക്കെ കണ്ടെത്താനാകും എന്ന തീരുമാനവും അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണ്.
അത്രമേൽ സ്രഷ്ടാവിന്റെ നിയന്ത്രണങ്ങളുടെ ദൗർബല്യത്തിന്റെ തടവറയിൽ കഴിയുന്ന മനുഷ്യ ബുദ്ധികൊണ്ട് അല്ലാഹുവിൻ്റെ ഓരോ കർമത്തെയും പൊരുളിനെയും സാരത്തെയും കണ്ടെത്താൻ ശ്രമിക്കൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിനേക്കാൾ വിഫലമായ ശ്രമമാണ്. അതുകൊണ്ട് അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന്റെ പൊരുളുകൾ കണ്ടെത്താൻ സ്വതന്ത്രമായി മനുഷ്യന് കഴിയില്ല. എന്നാലും സ്രഷ്ടാവായ അല്ലാഹു തന്നെ അവൻ്റെ വിവിധ കർമങ്ങളുടെ മാനങ്ങളും സാരങ്ങളും അറിയിച്ചു നൽകിയിട്ടുണ്ട്. മനുഷ്യന് അവന്റെ ബുദ്ധി ഉപയോഗിച്ച് അവയെക്കുറിച്ച് മനസ്സിലാക്കുവാനും അതുവഴി അല്ലാഹുവിലേക്ക് കൂടുതൽ വിധേയനാവാനും സാധ്യമാകും. ഈ ലക്ഷ്യത്തിലേക്ക് സഹായിക്കുന്നതുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പിന്റെ മാനങ്ങളും ഭൂമിയിലേക്ക് ഉൽകൃഷ്ട ജീവിയായി മനുഷ്യനെ നിയോഗിച്ചതിന്റെ പൊരുളുകളുമെല്ലാം അല്ലാഹു അറിയിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ നമ്മൾ വിശകലനം ചെയ്യുന്നത്.


അല്ലാഹുവിൻ്റെ വിശേഷണങ്ങളിലെ പ്രധാനപ്പെട്ടതാണ് അവൻ ഹകീം(തന്ത്രജ്ഞൻ) ആണെന്നത്. അതിനാൽ അവൻ്റെ കർമങ്ങൾ ഒന്നുംതന്നെ അലക്ഷ്യമാകില്ല. പ്രപഞ്ചത്തിലെ അനേകം സൃഷ്ടികളെ അവൻ സൃഷ്ടിച്ചു പരിപാലിക്കുന്നത് ഹിക്മത്തിന്റെ ഭാഗമാണ്. വിവേകവും വിവേചനശേഷിയും നൽകി മറ്റുള്ള സൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനെ പടച്ചതും കൃത്യമായ ലക്ഷ്യത്തോടെയും ഉദ്ദേശത്തോടെയും കൂടിയാവാനേ തരമുള്ളൂ. മനുഷ്യൻ്റെ സൃഷ്ടിപ്പിന്റെ പിറകിൽ അനേകം രഹസ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന സന്ദേശം ഖുർആൻ നൽകുന്നുണ്ട്. അല്ലാഹു പറയുന്നു:'നാം നിങ്ങളെ നിരർഥകമായി പടച്ചുവിട്ടതാണെന്നും നമ്മുടെയടുത്തേക്ക് തിരിച്ചയക്കപ്പെടില്ലെന്നും നിങ്ങൾ വിചാരിച്ചിരിക്കുകയാണോ?'( മുഅമിനൂൻ:115).


തന്നിഷ്ടപ്രകാരം ജീവിക്കാനും തോന്നിയപോലെ തിന്നാനും കുടിക്കാനും മേനിനടിച്ചുനടക്കാനും വേണ്ടിയല്ല മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്.അങ്ങനെയാണെങ്കിൽ മനുഷ്യനും മറ്റു ജീവികളും തമ്മിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. തൻ്റെ സൃഷ്ടികളുടെ കൂട്ടത്തിൽ മനുഷ്യനെ മാത്രം പ്രത്യേക ആദരവ് നൽകുകയും ഇതര സൃഷ്ടികളെക്കാൾ അനേകം അനുഗ്രഹങ്ങൾ അവനു നൽകുകയും ചെയ്തത് ഭൂമിയിലേക്ക് ചില പ്രത്യേക ദൗത്യ നിർവഹണങ്ങളുടെ ഭാഗമായി അല്ലാഹുവിൻ്റെ പ്രതിനിധിയായി നിയോഗിക്കപ്പെടുന്നതുകൊണ്ടാണ്. ഖുർആൻ പറയുന്നു: 'ഞാനിതാ ഭൂമിയിൽ ഒരു 'ഖലീഫ(പ്രതിനിധി)'യെ നിയോഗിക്കാൻ പോകുകയാണ് എന്ന് നിൻ്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിൻ്റെ മഹത്വത്തെ പ്രകീർത്തിക്കുകയും നിൻ്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അല്ലാഹു പറഞ്ഞു: നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം'(2:30).


പ്രത്യക്ഷത്തിൽ ഉപകാരമൊന്നുമില്ലാത്ത, ഭൂമിയിൽ കുഴപ്പമുണ്ടാക്കുമെന്ന് മലക്കുകൾ പോലും മുൻവിധിയെഴുതിയ ഒരു വിഭാഗത്തെ ഭൂമിയിലേക്ക് പ്രത്യേകമായി നിയോഗിക്കുന്നതിന്റെ പിന്നിൽ അവർക്ക് അറിയാത്ത ചില പൊരുളുകളുണ്ടെന്നാണ് അല്ലാഹു പറയുന്നത്. സ്വതന്ത്രമായ ബുദ്ധിയും വിവേകവും വിവേചനശേഷിയും നൽകപ്പെട്ട മനുഷ്യൻ, പ്രകൃതിയാൽ അപകടകാരിണെന്നാണ് മലക്കുകളുടെ ആ ചോദ്യത്തിൽ നിന്ന് മനസ്സിലാക്കാൻ സാധ്യമാകുന്നത്. ആ അപകടകാരിയായ മനുഷ്യൻ ഭൂമിയിൽ അല്ലാഹുവിൻ്റെ പ്രാധാന്യം നിർവഹിക്കണമെങ്കിൽ നിയമങ്ങളും വിധിവിലക്കുകളും പൂർണമായും പാലിക്കുന്നവനാകണം. അല്ലെങ്കിൽ അവനെക്കാൾ വലിയ അപകടം വിതക്കുന്ന ഒരു സൃഷ്ടിയും ഉണ്ടാകില്ല.
മനുഷ്യ ജീവിതത്തിന് ലക്ഷ്യങ്ങൾ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട് മാത്രമല്ല മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടത് കൂടിയാണ്. ഭൗതിക ജീവിതത്തിൽ മാത്രമാണ് മനുഷ്യൻ്റെ ജീവിതലക്ഷ്യമെന്ന് കരുതുന്നതുകൊണ്ടാണ് പലരും കേവലം ആസ്വാദനങ്ങളിലും ആനന്ദങ്ങളിലും മാത്രമായി ജീവിതത്തെ കെട്ടിയിടുന്നത്. മനുഷ്യരെല്ലാം ഭൂമിയിലേക്ക് പിറന്നുവീഴുന്നതിന്റെ മുമ്പും അവന് ജീവിതം ഉണ്ടായിരുന്നു. ഇനി ഭൗതിക ജീവിതത്തിനുശേഷവും മറ്റൊരു അദൃശ്യ ജീവിതം വരാനുണ്ട്. ഈ യാഥാർഥ്യം തിരിച്ചറിയുന്നവർക്ക് മാത്രമേ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാൻ സാധ്യമാവുകയുള്ളൂ. ഇങ്ങനെ പാരത്രിക ജീവിതത്തെക്കുറിച്ച് ബോധമുള്ള വിശ്വാസികൾക്കു മാത്രമാണ് ഭൗതിക ജീവിതത്തിൽ ആസ്വാദനവുമില്ലെങ്കിലും ആനന്ദവുമില്ലെങ്കിലും കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞതാണെങ്കിലും ജീവിതം അർഥപൂർണമാണെന്ന് പറയാൻ കഴിയുകയുള്ളൂ. ആസ്വദിക്കുക, ജോലി ചെയ്യുക, ആനന്ദിക്കുക, ഭൂമിയിൽ നാഗരികതകൾ നിർമിക്കുക, മികച്ച അവസരങ്ങൾക്ക് വേണ്ടി പരസ്പരം കലഹിക്കുക, ബുദ്ധികൊണ്ടും കഴിവുകൊണ്ടും മറ്റുള്ളവരെ അതിജീവിക്കുക, ഇതൊക്കെയാണ് ജീവിതത്തിന്റെ ലക്ഷ്യമെങ്കിൽ ആ ലക്ഷ്യ പൂർത്തീകരണത്തിന് മുമ്പ് മരിക്കേണ്ടിവരിക നിരർത്ഥകതയല്ലേ? അങ്ങനെ ജീവിതത്തിൻ്റെ ഭൗതികലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് മരിക്കുന്ന ഒരാൾ പതിറ്റാണ്ടുകൾ ഇവിടെ അധ്വാനിച്ചു ജീവിച്ചതിന് പിന്നെ എന്ത് ന്യായമാണുള്ളത്!?


ലോകത്ത് എത്രപേർ ഭൗതിക ജീവിതത്തിന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കി ഈ ലോകത്തോട് വിടപറയുന്നുണ്ട്. ഓരോ മരണത്തെക്കുറിച്ചും മറ്റുള്ളവർ പങ്കുവയ്ക്കാറുള്ളത് മോഹങ്ങൾ ബാക്കിയാക്കി മരിച്ചുപോയി എന്നല്ലേ? മോഹങ്ങൾ ബാക്കിയാക്കി മരിച്ചുപോകുന്നവർക്ക് ഭൂമിയിൽ ജീവിച്ച പതിറ്റാണ്ടുകൾ നഷ്ടക്കച്ചവടമല്ലേ. ഭൗതികവാദത്തിന്റെ ലോകവീക്ഷണ പ്രകാരമുള്ള ആസ്വാദനവും അതിജീവനവും മാത്രമാണ് ഈ ലോകത്ത് മനുഷ്യ ലക്ഷ്യമെങ്കിൽ അംഗവൈകല്യം ബാധിച്ചവർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മറ്റു ശാരീരികവും മാനസികവുമായ പരിമിതികൾ അനുഭവിക്കുന്നവർ, ഇവരുടെയെല്ലാം ഭൗതികജീവിതത്തിനു എന്ത് അർഥമാണ് പറയാൻ കഴിയുക. മറ്റുള്ളവരുടെ കൂടെ ഓടിയെത്താൻ കഴിയാതെ പാതിവഴിയിൽ ജീവിതം ഉപേക്ഷിക്കേണ്ടിവരുന്ന നിത്യരോഗികളുടെയും പതിറ്റാണ്ടുകൾ കിടപ്പിലാകേണ്ടിവരുന്നവരുടെയും ജീവിതത്തിന് എന്ത് ന്യായമാണ് ഉണ്ടാവുക.


ആസ്വാദനത്തിന്റെ ഉത്തുംഗതയിൽ പരിലസിക്കുന്നതിനിടയിൽ കഷ്ടപ്പാടിന്റെ വ്യാകുലതകളിലേക്ക് ചുരുങ്ങിപ്പോകുന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ ലോകത്ത് എന്ത് സന്തോഷമാണ് ഉണ്ടാവുക. അവിടെയാണ് ഇസ്‌ലാം കൃത്യമായി മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം നിർണയിച്ചുകൊണ്ട് പറഞ്ഞുവച്ചത് ; നിങ്ങൾ പ്രത്യക്ഷമായി അനുഭവിക്കുന്ന ഭൗതികജീവിതം മാത്രമല്ല, ക്ഷമയോടെ, സഹനശേഷിയോടെ, വിട്ടുവീഴ്ചകളോടെ, പാരത്രിക ജീവിതത്തിൽ പ്രതീക്ഷ വച്ചുകൊണ്ട് ജീവിക്കുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago