സി.പി.ഐ തോല്‍വി പരിശോധിക്കും
തിരുവനന്തപുരം: സി.പി.ഐയുടെ കുത്തക മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. കരുനാഗപ്പള്ളിയിലെയും മൂവാറ്റുപുഴയിലെയും തോല്‍വികളാണ് പരിശോധിക്കുന്നത്.
ഇവിടെ പാര്‍ട്ടി വോട്ടുകളില്‍ തന്നെ വിള്ളലുണ്ടായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ ചാത്തന്നൂരിലൂം അടൂരിലുമുള്‍പ്പെടെ ഭൂരിപക്ഷം കുറഞ്ഞതും പാര്‍ട്ടി അന്വേഷിക്കും. ഇടതുതരംഗമുണ്ടായിട്ടും ഉറച്ച രണ്ടു സീറ്റുകള്‍ നഷ്ടമായതിനെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. എഴുപതുകള്‍ മുതല്‍ സി. പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു കരുനാഗപ്പള്ളി. പി.എസ് ശ്രീനിവാസനും ഇ. ചന്ദ്രശേഖരന്‍ നായരും സി. ദിവാകരനുമൊക്കെ ജയിച്ച മണ്ഡലം. കേരളത്തില്‍ ഇടതുതരംഗമുണ്ടായപ്പോഴും സിറ്റിങ് മണ്ഡലമായ കരുനാഗപ്പള്ളിയില്‍ 29,208 വോട്ടി ന് തോറ്റത് സി.പി.ഐക്ക് ക്ഷീണമായിട്ടുണ്ട്.കഴിഞ്ഞ തവണ ഒന്‍പതിനായിരത്തേലറെ വോട്ടിനു ജയിച്ച മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാം 6,161 വോട്ടിനാണ് ഇത്തവണ മാത്യൂ കുഴല്‍നാടനോട് പരാജയപ്പെട്ടത്.
തോറ്റുപോകുമെന്ന് കരുതിയിരുന്ന തൃശൂരിലും പീരുമേട്ടിലും ഇടതുതരംഗത്തില്‍ ജയിച്ചിട്ടും കരുനാഗപ്പള്ളിയിലും മൂവാറ്റുപഴിയിലുമുണ്ടായ തിരിച്ചടി പാ ര്‍ട്ടിക്ക് നാണക്കേടായി.
ഏറെ വികനസപ്രവര്‍ത്തനങ്ങള്‍ നടന്ന കരുനാഗപ്പള്ളിയിലേ തോല്‍വിയാണ് പാര്‍ട്ടി കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ഥിയുടെ വീഴ്ചയാണോ ജില്ലാ ഘടകത്തിന്റെ വീഴ്ചയാണോ പരാജയത്തിനു വഴിയൊരുക്കിയതെന്ന് പാര്‍ട്ടി പരിശോധിക്കും. അടുത്ത സംസ്ഥാന നിര്‍വാഹക സമിതി, കൗണ്‍സില്‍ യോഗങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചാത്തന്നൂരിലും അടൂരിലും ഭൂരിപക്ഷം കുറഞ്ഞതും സി.പി.ഐ പരിശോധിക്കുന്നുണ്ട്. അടൂരില്‍ 25,116ല്‍നിന്ന് ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം 2,919 ആയി കുറഞ്ഞു.
ഭൂരിപക്ഷം കുറഞ്ഞതി നുള്ള വിലയിരുത്തല്‍ ബൂത്ത് അടിസ്ഥാനത്തില്‍ അടൂരില്‍ സി. പി.ഐ തുടങ്ങികഴിഞ്ഞു. കൊല്ലം ജില്ലയിലെ സംഘട നാപ്രശ്‌നങ്ങള്‍ ജയലാലിന്റെ ഭൂരിപക്ഷം കുറച്ചോ എന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."