HOME
DETAILS
MAL
ചിന്താ ജെറോം വാക്‌സിന്‍ എടുത്തതിനെചൊല്ലി വിവാദം; നടപടിക്ക് നിര്‍ദേശം
backup
May 07 2021 | 00:05 AM
കൊല്ലം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ വിവാദം. പരാതിയെ തുടര്‍ന്ന് നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശവും. ഇതുസംബന്ധിച്ച് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോള്‍ മുഖ്യമന്ത്രിക്ക് ഇ-മെയിലില്‍ പരാതി നല്‍കിയിരുന്നു.
ഉചിതമായ നടപടിക്കുള്ള നിര്‍ദേശവുമായി പരാതി ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചതായി ബോറിസ് പോള്‍ അറിയിച്ചു. ചിന്ത തന്റെ വാക്‌സിനേഷന്‍ സംബന്ധിച്ച ചിത്രം ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം വിവാദമായത്. 18-45 വയസ് കാറ്റഗറിയില്‍ കേരളത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുകയോ രജിസ്‌ട്രേഷന്‍ തുടങ്ങുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."