സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് ആരംഭം.
ഏപ്രില്‍ 14 വിഷു ദിനത്തോടനുബന്ധിച്ചുള്ള വിഷു ചന്തകള്‍ക്ക് ഇന്ന് ആരംഭം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഇന്ന് ചന്തകള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍
ചന്തകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നില്ല. ഇതുവഴി സ്ഥാനാര്‍ഥികള്‍ ജനങ്ങളെ സ്വാദീനിക്കുമെന്നായിരുന്നു കമ്മീഷന്റെ വാദം.
തീരുമാനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് കോടതിയെ സമീപിച്ചതോടെയാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായത്. എന്നാല്‍ ചന്ത നടത്താനുള്ള അനുമതി യാതൊരുതരത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ നിയമവിരുദ്ധമായ ഇടപെടല്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണമായും നടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."