' ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ വരണം' മുഖ്യമന്ത്രിയ്ക്ക് സ്വന്തം ചോര കൊണ്ട് കത്തെഴുതി; പിന്നാലെ ഉള്ളിപ്പാടത്തിന് തീയിട്ട് കര്ഷകന്
നാസിക്: അര്‍ഹിക്കുന്ന വില ലഭിക്കാത്തതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കാന്‍ കൃഷിയിടത്തിന് തീയിട്ട് കര്ഷകന്. മാസങ്ങളായി കൃഷി ചെയ്തുവരുന്ന വിളവെടുക്കാന്‍ പാകത്തിലായ ഉള്ളിച്ചെടികള്‍ കത്തിച്ചായിരുന്നു കര്‍ഷകന്റെ പ്രതിഷേധം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യവേല താലൂക്കിലെ കര്‍ഷകനായ കൃഷ്ണ ദോങ്റെയാണ് വിളകള്‍ കത്തിച്ചത്.
ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് ഉള്ളിക്കൃഷി നടത്തിയത്. നാലുമാസത്തിനിടെ കൃഷിക്കായി ഇയാള്‍ ഒന്നര ലക്ഷം രൂപ നിലവില്‍ ചെലവഴിച്ചിട്ടുണ്ട്. വിപണിയില്‍ വിള എത്തിക്കാന്‍ 30,000 രൂപകൂടി ചെലവാക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ വിപണി വിലയനുസരിച്ച് തന്റെ വിളയ്ക്ക് 25,000 രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് കൃഷ്ണ ദോങ്റെ പറയുന്നത്.'
നാലുമാസം രാവും പകലും അധ്വാനിച്ചാണ് ഞാന്‍ ഒന്നര ഏക്കറില്‍ കൃഷിയിറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയെ തുടര്‍ന്ന് വിള കത്തിച്ചുകളയാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. നിലവിലെ സംഭരണവിലയനുസരിച്ച് സ്വന്തം കൈയില്‍ നിന്ന് പണം അങ്ങോട്ട് നല്‍കേണ്ട അവസ്ഥയാണ്.' കര്ഷകന് പറയുന്നു.
കൃഷിയിടത്തിന് തീയിടുന്നതിന് സാക്ഷിയാവാന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്ക് സ്വന്തം രക്തത്തിലെഴുതിയ കത്ത് ദോങ്റെ അയച്ചിരുന്നതായി ഡോങ്റെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."