ഉദ്യോഗസ്ഥയെ അപമാനിച്ച കാര്യം ഇന്നലെ കോടതിയില്‍ പറയാതിരുന്നത് എന്തുകൊണ്ട്; മേവാനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമച്ചതെന്നും അഭിഭാഷകന്
ഗുവാഹത്തി: ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകന്. വനിതാ പൊലിസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇന്നലെ കോടതിയില്‍ പൊലിസ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മേവാനിക്ക് ഇന്നലെയായിരുന്നു ജാമ്യം ലഭിച്ചത്. ഗുവാഹത്തി കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ മേവാനിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
അസമിലെ ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പൊലിസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.
ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് മേവാനി. മാധ്യമപ്രവര്‍ത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎല്‍എയാണെങ്കിലും പിന്നീട് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."