കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്സിന് ലഭിക്കാന്‍ ഇനി സെക്യൂരിറ്റി കോഡും; എന്തിനെന്നറിയാം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സെക്യൂരിറ്റി കോഡും ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൈറ്റായ കൊവിന്‍ ആപ്പില്‍ മെയ് 8 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക.
സ്ലോട്ട് റദ്ദായവര്‍ക്ക് ഉള്‍പ്പെടെ വാക്സിന് സ്വീകരിച്ചുവെന്ന സന്ദേശം ലഭിക്കുന്നത് പോലുള്ള പിഴവുകള്‍ ഇല്ലാതിരിക്കുന്നതിനും ഡാറ്റാ എന്‍ട്രി പിശകുകള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നടപടി.
ഇതിലൂടെ, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കിയതെന്നും വാക്സിന് സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഉറപ്പുവരുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ കോഡിനൊപ്പം വാക്സിനേഷന് റെക്കോര്‍ഡ് അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യപ്പെടുകയുള്ളൂ.
സ്ഥിരീകരണത്തിനായുള്ള എസ്എംഎസ് ലഭിക്കാത്തവര്‍ വാക്സിനേറ്റര്‍ അല്ലെങ്കില്‍ ചുമതലയുള്ള വാക്സിനേഷന് സെന്ററുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."