കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് അച്ചടക്കസമിതി; പദവികളില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത എ.ഐ.സി.സി അംഗം കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. കെ.വി. തോമസിനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമാണ് അച്ചടക്ക സമിതിയുടെ തീരുമാനം. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും.
ചൊവ്വാഴ്ച നടന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗത്തിലാണ് കെ.വി. തോമസിനെതിരായ നടപടിയും ചര്‍ച്ചയായത്. നേരിട്ട് വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്ന കെ.വി. തോമസിന്റെ ആവശ്യം അച്ചടക്കസമിതി തള്ളി. എ.കെ ആന്റണി അധ്യക്ഷനായ 5 അംഗസമിതിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സമിതിയില്‍ അംഗമായിരുന്നു.
അതേസമയം, താന്‍ എന്നും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് കെ.വി. തോമസും പ്രതികരിച്ചു. ഇത്രനാള്‍ കാത്തിരുന്നില്ലേ, നടപടി വരട്ടേ, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതിക്കും സോണിയ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്‍കാന്‍ അവസരം കിട്ടുകയാണെങ്കില്‍ വിശദീകരണം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."