മേഘാ ട്രോപിക്‌സ്-1 നിയന്ത്രണത്തോടെ തിരിച്ചിറക്കി ഐഎസ്ആർഒ; ദൗത്യം വിജയകരം
ബെംഗളൂരു: 2011ല്‍ വിക്ഷേപിച്ച ഉപഗ്രഹം തിരിച്ചിറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ഇന്ന് വൈകീട്ട് തിരിച്ചിറക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിൽ പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിലാണ് ഉപഗ്രഹം തിരിച്ചിറക്കിയത്.
തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹം നിയന്ത്രണത്തോടെ തിരിച്ചിറക്കിയയത്. കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.
ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. കഴിഞ്ഞവര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്‌റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."