'സിനോഫോം' ന് അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അംഗീകാരം; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിന്‍
ജനീവ: ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫാം.
ലോകാരോഗ്യ സംഘടനയുടെ വാക്‌സീന്‍ പദ്ധതിയായ കോവാക്‌സില്‍ വരും ആഴ്ചകളില്‍ സൈനോഫാമും ഉള്‍പ്പെടുത്തിയേക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടുന്ന ആറാമത്തെ വാക്‌സിനാണ് സൈനോഫോം.
ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫോം വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുന്നത്.
79.34 ശതമാനമാണ് സിനോഫോം വാക്‌സിനിന്റെ ഫലപ്രാപ്തി. ചൈനയ്ക്കകത്തും പുറത്തുമായി ഇതുവരെ 6.5കോടി വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സിനോഫോം വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കാം. വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചും എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചും ചൈന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."