HOME
DETAILS

വര്‍ക്കല പാരാഗ്ലൈഡിങ് അപകടം: മൂന്നുപേര്‍ അറസ്റ്റില്‍, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം

  
backup
March 08 2023 | 04:03 AM

keralam-paragliding-accident-varkala-3-arrested

വര്‍ക്കല: പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഇന്‍സ്ട്രക്ടര്‍ സന്ദീപ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമുള്ള നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, സ്ഥാപനത്തിന്റെ ഉടമകളായ ആകാശ്, ജിനീഷ് എന്നിവര്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. ഇവരുടെ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈസന്‍സുണ്ടെന്നാണ് സന്ദീപ് പറയുന്നത്. അതേസമയം, പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പൊലിസ് പറയുന്നത്.

ഇന്നലെ നാലരയോടെ കോയമ്പത്തൂര്‍ സ്വദേശി പവിത്രയും ഇന്‍സ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റില്‍ കുരുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ വര്‍ക്കല പൊലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്.

ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടര്‍ന്ന് ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വലിയ പരിക്കില്ലാത്തതിനാല്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago