HOME
DETAILS

'അനധികൃത കുടിയേറ്റക്കാരെ തടവിലാക്കും, നാടുകടത്തും' മുന്നറിയിപ്പുമായി ഋഷി സുനക്

  
backup
March 08 2023 | 07:03 AM

world-rishi-sunaks-hard-stance-against-illegal-immigrants

ലണ്ടന്‍: രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരികരിക്കാനൊരുങ്ങി ബ്രിട്ടന്‍. ഇതുസംബന്ധിച്ച പുതിയ ബില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു. പുതിയ നിയമവിരുദ്ധ കുടിയേറ്റ ബില്‍ അനുസരിച്ച് അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക് രാജ്യത്ത് ഒരു ആനുകൂല്യവും ലഭിക്കില്ലെന്നുമാത്രമല്ല ഇവര്‍ക്ക് മനുഷ്യാവകാശവാദങ്ങള്‍ ഉന്നയിക്കാനും അവകാശമുണ്ടാവില്ല.

'നിങ്ങള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചാല്‍ നിങ്ങള്‍ക്ക് അഭയം അവകാശപ്പെടാനാവില്ല. അവര്‍ക്ക് ഞങ്ങളുടെ മോഡേണ്‍ സ്ലേവറി പ്രൊട്ടക്ഷന്‍സില്‍ നിന്ന് ഒരു ഗുണവും ലഭിക്കില്ല. മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിക്കാനോ ഇവിടെ തുടരാനോ കഴിയില്ല' ഋഷി സുനക് ട്വീറ്റ് ചെയ്തു.

അനധികൃതമായി ബ്രിട്ടനില്‍ കുടിയേറുന്നവരെ തടവിലാക്കുമെന്നും ഒരാഴ്ചക്കകം രാജ്യത്തുനിന്നും നാടുകടത്തുമെന്നും ഋഷി സുനക് വ്യക്തമാക്കി.

'നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടവിലാക്കുകയും ആഴ്ചകള്‍ക്കകം രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. ഒരിക്കല്‍ നിങ്ങളെ ബ്രിട്ടനില്‍ നിന്നും മാറ്റിയാല്‍ പിന്നീട് രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നിയമം. 2022ല്‍ മാത്രം 45,000 അനധികൃത കുടിയേറ്റക്കാരാണ് ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത്. അതേസമയം ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  2 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago