ഓക്സിജന്‍ വിതരണം നിരീക്ഷിക്കാന്‍ 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയും വിതരണവും വിലയിരുത്താന്‍ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രിംകോടതി.ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്കായിരിക്കും ഓക്സിജന്‍ വിതരണത്തിന്റേയും ലഭ്യതയുടേയും നിരീക്ഷണത്തിനുള്ള ചുമതലയെന്നും രാജ്യത്തെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും കോടതി പറഞ്ഞു.
സ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ വിഹിതം നിശ്ചയിക്കുമ്പോള്‍ വീടുകളില്‍ ചികിത്സയിലുള്ളവര്‍, കൊവിഡ് കെയര്‍ സെന്റര്‍, ആംബുലന്‍സ് എന്നിവിടങ്ങളില്‍ ആവശ്യമായ ഓക്സിജന്‍ പരിഗണിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങളിയ ബെഞ്ച് ഉത്തരവിട്ടത്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുകയാണ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."