കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി
കോഴിക്കോട്: കോതിയില്‍ മലിനജല സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം അതിര്‍ത്തി വേലി സ്ഥാപിക്കുന്നതിനായി വാഹനുവമായി എത്തിയപ്പോള്‍ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഒരു സ്ത്രീ റോഡില്‍ വീണു. പിന്നാലെ പൊലീസ് പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് ഇടപെട്ട് സര്‍ക്കാര്‍ വാഹനം കടത്തിവിടുകയും ചെയ്തു.
മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്. കല്ലായി പുഴയോരത്ത് മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."