'പദവി ഒഴിയുക എന്നാല്‍ വിരമിക്കല്‍ എന്ന് അര്‍ഥമില്ല':രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമെന്ന് ജെയിംസ് മാത്യു
തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത തള്ളി മുതിര്‍ന്ന സി.പി.എം നേതാവ് ജെയിംസ് മാത്യു. കൂടുതല്‍ സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുമെന്ന് ജെയിംസ് മാത്യൂ പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അപഹാസ്യമാണെന്നും ജെയിംസ് മാത്യൂ പറഞ്ഞു.
പാര്‍ട്ടിയുടെ അനുമതിയോടെ ജനകീയ പഠന ഗവേഷണ കേന്ദ്രവുമായി മുന്നോട്ട് പോകുമെന്ന് ജെയിംസ് മാത്യു അറിയിച്ചു. ഏതെങ്കിലും കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. അതുപോലെ പദവി ഒഴിയുക എന്നാല്‍ വിരമിക്കുക എന്നല്ല അര്‍ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തവണത്തെ സിപിഐഎം സമ്മേളനം സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ജില്ലാകമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഐഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."