ബുള്ളറ്റില്‍ മുഖാമുഖം ഇരുന്ന് യാത്ര, വിഡിയോ വൈറല്‍. കപ്പിള്‍സിനെ തേടി പൊലീസ്,.. വിഡിയോ…
ജയ്പൂര്‍: ബുള്ളറ്റില്‍ മുഖാമുഖമിരുന്ന് അപകടമാം വിധത്തില്‍ യാത്രചെയ്യുന്ന യുവതിയേയും യുവാവിനെയും തേടി പൊലിസ്. ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിലിരുന്ന് റൊമാന്‍സ് ചെയ്തതിന്റെ വീഡിയോ വൈറലായതോടെയാണ് കടുത്ത നടപടിയുമായി പൊലിസ് രംഗത്തെത്തിയിട്ടുള്ളത്.
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. ബുള്ളറ്റില്‍ മുഖാമുഖമിരുന്ന് കറങ്ങി നടക്കുന്ന കപ്പിള്‍സിന്റെ 'റൊമാന്‍സ്' വീഡിയോ ആണ് അതിവേഗം വൈറലായത്. ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ മുന്നില്‍ ടാങ്കിന് മുകളില്‍ റൈഡറായ യുവാവിന് മുഖാമുഖം യുവതിയും ഇരുന്നാണ് യാത്ര. ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചുള്ള യുവാക്കളുടെ 'റൊമാന്‍സിംഗ് സ്റ്റണ്ട്' പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് പ്രതികളായ കപ്പിള്‍സിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
जयपुर की सड़कों पर प्रेमी जोड़े का रोमांस pic.twitter.com/dD9nbp0Spl
— Pradeep Shekhawat (@Pradeepkariri) March 7, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."