HOME
DETAILS

ബ്രഹ്മപുരത്ത് പുകയുന്നത് അശാസ്ത്രീയ മാലിന്യ സംസ്‌കരണനയം

  
backup
March 09 2023 | 20:03 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

 


ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചിട്ട് എട്ടുദിനം കഴിഞ്ഞിട്ടും പൂർണമായി അണയ്ക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ദുരന്ത നിവാരണ രംഗം എത്രത്തോളം ഇത്തരം ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാണെന്നു കൂടിയാണ് ബ്രഹ്മപുരം തീപിടിത്തം പഠിപ്പിക്കുന്നത്. ദുരന്തം എങ്ങനെ ഉണ്ടായി എന്നതുമുതൽ അത് നേരിട്ട രീതിവരെ പരാജയം.


വീഴ്ച സംഭവിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമുള്ള ദുരന്തമാണ് ബ്രഹ്മപുരം. ഹൈക്കോടതി ഇടപെട്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. ഇത്തരമൊരു ദുരന്തം നേരിട്ട പരിചയം ഇല്ലെന്നു സാങ്കേതികമായി വാദിക്കാം. പക്ഷേ നടന്ന ദുരന്തങ്ങളും നടക്കാനിരിക്കുന്ന ദുരന്തങ്ങളും മുൻകൂട്ടി കണ്ട് ആക്ഷൻ പ്ലാൻ തയാറാക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്‌സും മറ്റും തീയണയ്ക്കാൻ ആവോളം ശ്രമിക്കുന്നുണ്ട് എന്ന് വിസ്മരിക്കുന്നില്ല. ദുരന്തം നടന്നാൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ചെയ്യുന്നതിൽ എന്തെല്ലാം ശാസ്ത്രീയ മാർഗങ്ങൾ ചെയ്തുവെന്നും അവയുടെ റിസൽട്ട് എത്രത്തോളമെന്നും പറയാൻ ദുരന്ത നിവാരണ അതോറിറ്റിക്കും അതറിയാൻ നികുതി ദായകരായ ജനങ്ങൾക്കും അവകാശമുണ്ട്.


കൊവിഡിനുശേഷം ശ്വാസകോശ സംബന്ധ അസുഖങ്ങളുമായി കഴിയുന്ന ആയിരങ്ങൾ കൊച്ചി നഗരത്തിലുണ്ട്. മറ്റു രോഗികളും കുട്ടികളും ഗർഭിണികളും ഉണ്ട്. ഇവരൊക്കെ വിഷപ്പുക ശ്വസിക്കുകയാണ്. ശുദ്ധവായു, ശുദ്ധജലം തുടങ്ങിയവ പൗരന്റെ അവകാശമാണ്. ഇത് തടയപ്പെടുന്ന സാഹചര്യം ഇല്ലാതാക്കേണ്ടത് സർക്കാരാണ്.


ഇന്ത്യയിൽ തന്നെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഒരു ചതുരശ്ര കി.മി ൽ 859 പേർ വസിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ ജനസാന്ദ്രതയേക്കാൾ മൂന്നു മടങ്ങ് കൂടുതൽ. എറണാകുളത്ത് ഒരു കിലോമീറ്ററിൽ 1,200ൽ കൂടുതൽ പേർ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. 2011 ലെ സെൻസസ് പ്രാകാരം കൊച്ചിയിൽ 21,17,990 പേർ താമസിക്കുന്നുണ്ട്. ഈ കണക്കുകൾ വച്ച് തന്നെ കൊച്ചിയിലെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യണമായിരുന്നു. മാലിന്യം കൂട്ടിയിടുന്ന രീതിക്ക് പകരം ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പ്ലാന്റുകളാണ് നഗരങ്ങൾക്ക് വേണ്ടത്. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുതോറും പ്ലാന്റുകൾ വേണം. നഗരങ്ങളിൽ നാലിടങ്ങളിലെങ്കിലും മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കണം. നഗരമാലിന്യം ലോറിയിൽ കയറ്റി ഏതെങ്കിലും പറമ്പിൽ കൊണ്ടിടുന്നതല്ല മാലിന്യ സംസ്‌കരണം എന്ന് ഏതെങ്കിലും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ മന്ത്രിമാർ മനസിലാക്കണം. ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വിവിധ മാർഗങ്ങളിലുടെ സംസ്‌കരിക്കണം. വളമാക്കി മാറ്റാൻ കഴിയുന്നവ വളമാക്കി വിൽക്കണം. അങ്ങനെ വരുമാനം ഉണ്ടാക്കാം. അജൈവ മാലിന്യങ്ങളും സംസ്‌കരിക്കാൻ വിവിധ മാർഗങ്ങളുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷ്രെഡ്ഡിങ് ചെയ്ത് റോഡു നിർമാണത്തിന് ഉപയോഗിക്കാം. റോഡ് നിർമാണ ചെലവ് കുറയ്ക്കാനും ഈടുകിട്ടാനും സഹായിക്കും. ഇതൊന്നും നടപ്പാക്കാൻ കരാറുകരോ മറ്റോ സമ്മതിച്ചെന്ന് വരില്ല. അവിടെ സർക്കാർ ആർജവത്തോടെ മുന്നോട്ടുപോകണം. റീസൈക്കിൾ ചെയ്യാൻ കഴിയുന്നവ അങ്ങനെ ചെയ്യുകയോ അത്തരം കമ്പനികൾക്ക് കയറ്റി അയച്ച് വരുമാനം ഉണ്ടാക്കുകയോ വേണം. മാലിന്യ മുക്ത കേരളത്തിന് ആദ്യം വേണ്ടത് ഇച്ഛാശക്തിയുള്ള ഭരണകൂടമാണ്. നഗരമാലിന്യങ്ങളിൽ ഏറിയ പങ്കും ജൈവമാലിന്യങ്ങളാണ്. ഇവ സംസ്‌കരിക്കാൻ ചെലവു കുറഞ്ഞ മാർഗങ്ങളുണ്ട്. വരുമാനം ഉണ്ടാക്കുകയും ചെയ്യാം. മാലിന്യ സംസ്‌കരണത്തിന് വേണ്ടി കേരളത്തിൽ സർക്കാർ നിയന്ത്രണത്തിൽ ഒരു കമ്പനിയോ കോർപറേഷനോ വേണം. വിദേശരാജ്യങ്ങളിൽ മാലിന്യ സംസ്‌കരണത്തിനാണ് ആദ്യ പരിഗണനാ പട്ടികയിൽ ഇടം നൽകിയിട്ടുണ്ടാകുക. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ചികിത്സാ ചെലവ് കുറയ്ക്കാനും കൂടി ഇതുപകരിക്കും. കേരളത്തിൽ മഴക്കാലത്തും മറ്റും പടരുന്ന പകർച്ചപ്പനി, എലിപ്പനി തുടങ്ങിയവയ്ക്ക് നഗരത്തിലെയും മറ്റും മാലിന്യം കാരണമാണ്. ഉറവിട മാലിന്യ സംസ്‌കരണ മാതൃകയാണ് മാലിന്യ സംസ്‌കരണത്തിന് ആദ്യപടിയായി ചെയ്യേണ്ടത്. നഗരങ്ങളിൽ വാർഡുകളിലെ വീടുതോറും ഇത് നടപ്പാക്കാം. ഇപ്പോൾ മാലിന്യം കൂട്ടിയിട്ട കൊച്ചിയിലെ ബ്രഹ്മപുരം, കോഴിക്കോട്ടെ ഞെളിയൻ പറമ്പ് പോലുള്ള പ്രദേശം ക്ലീൻ ചെയ്ത് അവിടങ്ങളിൽ മാലിന്യ സംസ്‌കരണ യൂനിറ്റുകൾ നിർമിക്കണം. അവിടത്തെ മാലിന്യങ്ങൾ തന്നെ സംസ്‌കരിച്ച് വൃത്തിയാക്കാൻ കഴിയും. ആക്രിക്കച്ചവടക്കാർ കൂടിയില്ലെങ്കിൽ ഇത്തരം പാഴ് വസ്തുക്കളും റോഡരികിൽ നിറഞ്ഞേനെ. പാഴ് വസ്തുക്കളിൽനിന്ന് വലിയ തോതിൽ വരുമാനം ഉണ്ടാക്കാനാകുമെന്ന സാധ്യതയും സർക്കാർ പരിശോധിക്കുന്നില്ല.


ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിയിട്ട് എന്തു ചെയ്യണമെന്ന് തുടക്കത്തിൽ ഒരു ധാരണയുണ്ടായിരുന്നില്ല. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് വരെ ദേഹാസ്വാസ്ഥ്യം വന്നപ്പോഴാണ് എൻ 95 മാസ്‌കിനെക്കുറിച്ച് ആലോചിച്ചത്. കൊവിഡ് കാലത്ത് മാത്രം ഉപയോഗിക്കുന്ന ഒന്നല്ല എൻ 95 മാസ്‌ക് എന്ന് നാം തിരിച്ചറിയണം. രാസായുധ ആക്രമണമോ മറ്റോ നടന്നാൽ ഉപയോഗിക്കേണ്ട മിലിറ്ററി ഗ്യാസ് മാസ്‌കുകൾ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയാർ പ്രതിരോധ സംവിധാനം ആണ്. ഇത്തരം മാസ്‌കുകൾ എത്രയെണ്ണം നമ്മുടെ അഗ്നിശമനസേനയുടെ പക്കലുണ്ട് എന്ന് അധികാരികൾ തന്നെ പറയട്ടെ. 2000 രൂപ മുതൽ 20,000 രൂപ വരെ വിലയുള്ള മാസ്‌കുകൾ വിപണയിലുണ്ട്. ഇതുണ്ടെങ്കിൽ ജീവൻ പണയംവച്ച് ഇത്തരം മേഖലകളിൽ തീയണയ്ക്കാനും മറ്റും പോകേണ്ടിവരില്ല. കാറ്റ്, അന്തരീക്ഷസ്ഥിതി തുടങ്ങിയ കാര്യങ്ങൾ കൂടി വിലയിരുത്തി ദുരന്തമേഖലയിൽ ദൗത്യം കൂടുതൽ ശാസ്ത്രീയമായി ചെയ്യാനാകും. കൃത്രിമ മഴ സാധ്യതവരെ ഇത്തരം ഘട്ടങ്ങളിൽ ആലോചിക്കാം. കാട്ടുതീയെ നേരിടാൻ വ്യോമസേനകൾക്ക് സംവിധാനങ്ങളുണ്ട്. അതും ഉപയോഗിക്കാം. ഫയർഫോഴ്‌സിനെ കൊണ്ട് വെള്ളം തളിപ്പിച്ച് തീയണയ്ക്കാൻ മാത്രം ശ്രമിച്ചതാകും ഇത്രയും നാൾ തീ നീണ്ടുപോകാൻ കാരണം. കേരളത്തിലെ തീപിടിത്തവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിനകം വിദേശ മാധ്യമങ്ങളും പരിസ്ഥിതി വെബ്‌സൈറ്റുകളും ചർച്ച ചെയ്തു. പി.എം 2.5 എന്ന സൂക്ഷ്മകണികയുടെ അളവ് 340 വരെ കൊച്ചിയിൽ കൂടിയിരുന്നത് ഇപ്പോൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വിഷവായുവിന്റെ ഗാഢത കുറയ്ക്കാൻ കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന് സാധിക്കും. ഇനിയുള്ള ദിവസം അത്തരം പ്രതീക്ഷയുണ്ട്. പ്രകൃതി കനിഞ്ഞാലല്ലാതെ ഇത്തരം ദുരന്തങ്ങളെ നേരിടാൻ നാം സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. അതിന് ബ്രഹ്മപുരം ഒരു ഹേതുവാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  12 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  15 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  25 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  29 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago