മീഡിയ അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു; സുപ്രഭാതം ചീഫ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങലിന് ഫെലോഷിപ്പ്
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2022-23 വര്‍ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഫെലോഷിപ്പ് നേടിയവരില്‍ പൊതുഗവേഷണ മേഖലയില്‍ സുപ്രഭാതം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍
ഹംസ ആലുങ്ങല്‍ അര്‍ഹനായി. 10,000 രൂപയാണ് പുരസ്‌കാര തുക. പെണ്‍ജയിലുകള്‍
ഇതുവരേ പറഞ്ഞത്, ഇനി പറയേണ്ടത് എന്ന വിഷയത്തിലുള്ള പഠനത്തിനാണ് പുരസ്‌കാരം.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം ജഷീന, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ. ഒ കെ മുരളി കൃഷ്ണന്‍ എന്നിവര്‍ അര്‍ഹരായി.
75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), ഷിന്റോ ജോസഫ് (മലയാള മനോരമ), പി വി കുട്ടന്‍ (കൈരളി ടിവി), പി എസ് വിനയ (ഏഷ്യാനെറ്റ് ന്യൂസ്), കെ എസ് ഷംനോസ് (മാധ്യമം), ജി ബാബുരാജ് (ജനയുഗം), സി നാരായണന്‍, ഡോ നടുവട്ടം സത്യശീലന്‍, നീതു സി സി ( മെട്രോ വാര്‍ത്ത) എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു.
പൊതുഗവേഷണ മേഖലയില്‍ സുപ്രിയാ സുധാകര്‍, റഷീദ് ആനപ്പുറം (ദേശാഭിമാനി), ശ്രീജിഷ എല്‍ (ഇന്ത്യാ ടുഡേ), സജി മുരന്തുരുത്തി (മലയാള മനോരമ), അമൃത എ യു (മാതൃഭൂമി ഓണ്‍ലൈന്‍), അനു എം (മലയാളം ദിനപത്രം), അമൃത അശോക് (ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍), അഖില നന്ദകുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ശ്യാമ എന്‍ ബി (കൊച്ചി എഫ് എം), ടി ജെ ശ്രീജിത്ത് (മാതൃഭൂമി), സിജോ പൈനാടത്ത് (ദീപിക), വി ജയകുമാര്‍ (കേരള കൗമുദി), മൊഹമ്മദ് ബഷീര്‍ കെ (ചന്ദ്രിക ദിനപത്രം) എന്നിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.
തോമസ് ജോക്കബ്, ഡോ സെബാസ്റ്റിയന്‍ പോള്‍, എം പി അച്യുതന്‍, ഡോ പി കെ രാജശേഖരന്‍, ഡോ മീന ടി പിളള, ഡോ നീതു സോന എന്നിവരങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."