HOME
DETAILS
MAL
കൊവിഡില്‍ നിന്നു കുടുംബത്തെ കാക്കാന്‍ താമസം തൊഴുത്തിലേക്കു മാറ്റിയ സാബു ഒടുവില്‍ യാത്രയായി
backup
May 11 2021 | 09:05 AM
കിഴക്കമ്പലം: സാബുവിന് ആശ്വസിക്കാം. തനിക്കുകിട്ടിയ രോഗം കുടുംബാംഗങ്ങള്‍ക്കു പകര്ത്തിയില്ലല്ലോ എന്നതില്‍. അതെ. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തിലേക്ക് താമസം മാറ്റിയ യുവാവിന്റെ ജീവന് ഒടുവില്‍ കൊവിഡ് കൊണ്ടുപോയി. കിഴക്കമ്പലം മലയിടം തുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം.എന്‍ ശശിയാണ് (സാബു38) കൊവിഡ് ബാധിച്ച് മരിച്ചത്.
തൊഴുത്തില്‍ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്: രണ്ടരവയസ്സുള്ള സായൂജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."