ഡാഷ് ബോർഡുകൾ കേരളത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് 75 എണ്ണം
കോഴിക്കോട്
സംസ്ഥാന ചീഫ് സെക്രട്ടറി ഗുജറാത്തിൽ പഠിക്കാൻ പോയ ഡാഷ്‌ബോർഡ് മോണിറ്ററിങ് സംവിധാനം നേരത്തെ തന്നെ കേരളത്തിലുണ്ടെന്ന് രേഖകൾ.
കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്‌ബോർഡ് ഉണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും കഴിഞ്ഞ വർഷം നവംബർ 26നു ചേർന്ന യോഗത്തിന്റെ മിനുറ്റ്‌സിലാണ് ഡാഷ്‌ബോർഡ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.
ആകെ 578 സേവനങ്ങളാണ് സർക്കാർ ജനങ്ങൾക്കു നൽകുന്നത്. 278 സേവനങ്ങൾക്ക് ഡാഷ്‌ബോർഡ് ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് 75 എണ്ണം മാത്രമാണെന്ന് മിനുറ്റ്‌സിൽ പറയുന്നു.
ബാക്കി വരുന്ന ഡാഷ് ബോർഡുകൾ പ്രവർത്തിക്കാത്തതിനെതിരേ ശക്തമായ വിമർശനമാണ് വകുപ്പ് സെക്രട്ടറിമാർക്കെതിരേ ചീഫ് സെക്രട്ടറി ഉന്നയിച്ചിരിക്കുന്നതെന്നും മിനുറ്റ്‌സിൽ പറയുന്നു. ഡാഷ്‌ബോർഡുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് വകുപ്പു സെക്രട്ടറിമാർ ഉറപ്പാക്കണം, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ, പൊലിസ് സ്റ്റേഷൻ, കൃഷി ഭവൻ തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫിസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ അനിവാര്യമാണെന്നും മിനുറ്റ്‌സിൽ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."